ദുര്‍ഗാ ദേവിയായി വേഷമിട്ട് പരസ്യം; തൃണമൂല്‍ എംപി നുസ്രത് ജഹാന് വധഭീഷണി

ദുര്‍ഗാ ദേവിയായി വേഷമിട്ട് പരസ്യം; തൃണമൂല്‍ എംപി നുസ്രത് ജഹാന് വധഭീഷണി

ദുര്‍ഗാ ദേവിയുടെ വേഷത്തില്‍ പരസ്യത്തില്‍ അഭിനയിച്ചതിന് നടിയും തൃണമൂല്‍ കോണ്‍ഗ്രസ് എംപിയുമായ നുസ്രത് ജഹാന് വധഭീഷണി. സെപ്റ്റംബര്‍ 16,19 തിയതികളിലായി ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്ത ഫോട്ടോയുടെയും വീഡിയോയുടെയും പേരിലാണ് ഭീഷണിയെന്ന് നുസ്രത് ജഹാന്റെ ഓഫീസ് അറിയിച്ചു. ഒരു വസ്ത്രവ്യാപാരശാലയുടെ പരസ്യത്തിനായെടുത്ത ചിത്രങ്ങളായിരുന്നു ഇത്.

സെപ്റ്റംബര്‍ 27ന് നടി ഷൂട്ടിങിനായി ലണ്ടനിലേക്ക് പോയി, തുടര്‍ന്ന് നടിയുടെ ഓഫീസാണ് പരാതിയുമായി രംഗത്തെത്തിയത്. ബംഗാള്‍ സര്‍ക്കാരിനെയും വിദേശകാര്യമന്ത്രാലയത്തെയും ഇക്കാര്യം അറിയിച്ചതായും, സുരക്ഷയുടെ ഭാഗമായി ലണ്ടനിലെ ഇന്ത്യന്‍ എംബസി നടപടി സ്വീകരിച്ചതായും നടിയോട് അടുത്ത വൃത്തങ്ങള്‍ പറഞ്ഞു. എപ്പോഴും മതേതരവും സമഗ്രവുമായ കാഴ്ചപ്പാടിനായി നിലകൊള്ളുന്ന വ്യക്തിയാണ് നുസ്രത് ജഹാനെന്നും, ഈ ഭീഷണികളും ട്രോളുകളും അവരെ പിന്തിരിപ്പിക്കില്ലെന്നും അവര്‍ പറഞ്ഞു.

ക്യുഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

ദുര്‍ഗ ദേവിയുടെ വേഷത്തില്‍ ത്രിശൂലവും കയ്യിലേന്തി നില്‍ക്കന്ന ചിത്രങ്ങളും വീഡിയോയും പങ്കുവെച്ചതിന് പിന്നാലെ ഇന്ത്യയില്‍ നിന്നും ബംഗ്ലാദേശില്‍ നിന്നും ഭീഷണികള്‍ വന്നു തുടങ്ങിയെന്നാണ് പരാതി. ഇതാദ്യമായല്ല നുസ്രത് ജഹാന് നേരെ സമൂഹമാധ്യമങ്ങളില്‍ ഭീഷണിയുണ്ടാകുന്നത്. നേരത്തെ ഹിന്ദുവിനെ വിവാഹം കഴിച്ചതിന്റെ പേരിലും, സിന്ദൂരമണിഞ്ഞതിന്റെ പേരിലും, രഥയാത്രയില്‍ പങ്കെടുത്തതിനുമുള്‍പ്പടെ നടിക്കെതിരെ സൈബര്‍ ആക്രമണം ഉണ്ടായിരുന്നു.

ദുര്‍ഗാ ദേവിയായി വേഷമിട്ട് പരസ്യം; തൃണമൂല്‍ എംപി നുസ്രത് ജഹാന് വധഭീഷണി
ബാബറി മസ്ജിദ് കേസില്‍ വിധി ഇന്ന്; അയോധ്യയിലുള്‍പ്പടെ സുരക്ഷ ശക്തം

Related Stories

The Cue
www.thecue.in