മുഖ്യമന്ത്രിക്ക് നേരെ ഭീഷണി സന്ദേശം; സുരക്ഷ ശക്തമാക്കി

മുഖ്യമന്ത്രിക്ക് നേരെ ഭീഷണി സന്ദേശം; സുരക്ഷ ശക്തമാക്കി

മുഖ്യമന്ത്രി പിണറായി വിജയന് ഫോണിലൂടെ ഭീഷണി സന്ദേശം. തിങ്കളാഴ്ച രാത്രിയാണ് ഭീഷണി സന്ദേശം ലഭിച്ചത്. തുടര്‍ന്ന് സെക്രട്ടേറിയക്ക് ഉള്‍പ്പടെ തിരുവനന്തപുരം നഗരത്തിലെ പ്രധാന ഭാഗങ്ങളില്‍ പൊലീസ് സുരക്ഷ കര്‍ശനമാക്കി.

ഭീഷണി സന്ദേശമെത്തി മണിക്കൂറുകള്‍ക്കകം തന്നെ വിളിച്ച ഫോണിന്റെ ഉടമയെ പൊലീസ് കസ്റ്റഡിയില്‍ എടുത്തു. കായംകുളം ചേരാവള്ളി സ്വദേശിയെയാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്.

മൊഴിയെടുത്തശേഷം ഇയാളെ പൊലീസ് വിട്ടയച്ചു. മൂന്നു ദിവസം മുന്‍പ് തന്റെ ഫോണ്‍ നഷ്ടപ്പെട്ടുവെന്നാണ് ഇയാള്‍ പൊലീസിനോട് പറഞ്ഞത്.

Related Stories

No stories found.
logo
The Cue
www.thecue.in