ചവറ, കുട്ടനാട് ഉപതെരഞ്ഞെടുപ്പുകളില്ല; സംസ്ഥാന സര്‍ക്കാരിന്റെ ആവശ്യം അംഗീകരിച്ചു

ചവറ, കുട്ടനാട് ഉപതെരഞ്ഞെടുപ്പുകളില്ല; സംസ്ഥാന സര്‍ക്കാരിന്റെ ആവശ്യം അംഗീകരിച്ചു

ചവറ, കുട്ടനാട് തെരഞ്ഞെടുപ്പുകള്‍ ഒഴിവാക്കണമെന്ന കേന്ദ്രസര്‍ക്കാരിന്റെ ആവശ്യം തെരഞ്ഞെടുപ്പ് കമ്മീഷന്‍ അംഗീകരിച്ചു. ചൊവ്വാഴ്ച ചേര്‍ന്ന കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്‍ യോഗത്തിലാണ് ഇതുസംബന്ധിച്ച തീരുമാനം കൈകൊണ്ടത്.

ബിഹാര്‍ തെരഞ്ഞെടുപ്പിനൊപ്പം ചവറ, കുട്ടനാട് ഉപതെരഞ്ഞെടുപ്പുകള്‍ നടത്താമെന്നായിരുന്നു തെരഞ്ഞെടുപ്പ് കമ്മീഷന്റെ തീരുമാനിച്ചിരുന്നത്. എന്നാല്‍ സംസ്ഥാനത്ത് നിലനില്‍ക്കുന്ന കൊവിഡ് വ്യാപന പശ്ചാത്തലത്തിലാണ് തെരഞ്ഞെടുപ്പുകള്‍ തല്‍ക്കാലം വേണ്ടെന്ന തീരുമാനം സര്‍ക്കാര്‍ സ്വീകരിച്ചത്. ഇക്കാര്യം തെരഞ്ഞെടുപ്പ് കമ്മീഷനെ അറിയിക്കുകയും ചെയ്തിരുന്നു.

ക്യുഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

നേരത്തെ സംസ്ഥാന സര്‍ക്കാര്‍ വിളിച്ചുചേര്‍ത്ത സര്‍വകക്ഷി യോഗത്തില്‍ ഇക്കാര്യത്തില്‍ ധാരണയായിരുന്നു. അടുത്ത വര്‍ഷം ഏപ്രില്‍-മെയ് മാസങ്ങളില്‍ അസംബ്ലി തെരഞ്ഞെടുപ്പ് നടക്കാനിക്കുകയാണ്. അതിനാല്‍ ഉപതെരഞ്ഞെടുപ്പില്‍ വിജയിക്കുന്നവര്‍ക്ക് കേവലം മൂന്ന് മാസം മാത്രമേ പ്രവര്‍ത്തിക്കാന്‍ ലഭിക്കുകയുള്ളൂ എന്നും മുഖ്യമന്ത്രി വ്യക്തമാക്കിയിരുന്നു.

Related Stories

The Cue
www.thecue.in