'ദിലീപിനെതിരായ മൊഴി മാറ്റിപ്പറയാന്‍ വാഗ്ദാനം ചെയ്തത് ലക്ഷങ്ങള്‍', മൊഴി നല്‍കിയാല്‍ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയതായും മാപ്പുസാക്ഷി

'ദിലീപിനെതിരായ മൊഴി മാറ്റിപ്പറയാന്‍ വാഗ്ദാനം ചെയ്തത് ലക്ഷങ്ങള്‍', മൊഴി നല്‍കിയാല്‍ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയതായും മാപ്പുസാക്ഷി

നടിയെ ആക്രമിച്ച കേസില്‍ ദിലീപിനെതിരെ മൊഴി നല്‍കിയാല്‍ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയതായി മാപ്പ് സാക്ഷി വിപന്‍ലാല്‍. മൊഴി മാറ്റിപ്പറയാന്‍ ലക്ഷങ്ങള്‍ നല്‍കാമെന്നും, വീട് വെച്ച് നല്‍കാമെന്നും വാഗ്ദാനം ചെയ്തതായും വിപിന്‍ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.

കഴിഞ്ഞ ജനുവരിയിലാണ് ദിലീപിന് അനുകൂലമായി മൊഴി നല്‍കണമെന്നാവശ്യപ്പെട്ട് ആളുകള്‍ സമീപിച്ചത്. ഇതിന് തയ്യാറല്ലെന്ന് അറിയിച്ചതോടെ ഭീഷണിക്കത്തുകള്‍ വന്നു. നവംബറില്‍ കേസ് പരിഗണിക്കുമ്പോള്‍ മൊഴി മാറ്റിപ്പറയണമെന്നും, ഇല്ലെങ്കില്‍ കൊന്നുകളയുമെന്നുമായിരുന്നു കത്തിലെ ഭീഷണി. എറണാകുളം ജില്ലയില്‍ നിന്നാണ് കത്തുകള്‍ വരുന്നതെന്നും വിപിന്‍ ലാല്‍ പറയുന്നു.

ക്യുഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

വന്നത് ദിലീപിന്റെ ആളുകള്‍ തന്നെയാണെന്നാണ് വിശ്വസിക്കുന്നതെന്നും, മറ്റാര്‍ക്കും ബന്ധപ്പെടേണ്ട കാര്യമില്ലെന്നും വിപിന്‍. കുടുംബത്തിനകത്ത് പ്രതിസന്ധി വന്നതോടെയാണ് പൊലീസില്‍ പരാതി നല്‍കിയത്. ദിലീപുമായി സിനിമയില്‍ കണ്ട പരിചയം മാത്രമാണുള്ളത്. നടി ആക്രമിക്കപ്പെട്ട കേസില്‍ ദിലീപിന് പങ്കില്ലെന്ന് മാധ്യമങ്ങള്‍ക്ക് മുമ്പില്‍ പറയേണ്ടി വന്നത് ഭയം കൊണ്ടാണെന്നും വിപിന്‍ ലാല്‍ പറഞ്ഞു.

Related Stories

The Cue
www.thecue.in