'പൊലീസിന് നല്‍കിയ മൊഴി തിരുത്തണമെന്ന് ഭീഷണി'; പരാതിയുമായി നടിയെ ആക്രമിച്ച കേസിലെ മുഖ്യസാക്ഷി

'പൊലീസിന് നല്‍കിയ മൊഴി തിരുത്തണമെന്ന് ഭീഷണി'; പരാതിയുമായി നടിയെ ആക്രമിച്ച കേസിലെ മുഖ്യസാക്ഷി

നടിയെ ആക്രമിച്ച കേസില്‍ മൊഴി മാറ്റാന്‍ ഭീഷണിയെന്ന് മുഖ്യസാക്ഷിയുടെ പരാതി. പൊലീസിന് നല്‍കിയ മൊഴി കോടതിയില്‍ തിരുത്തണമെന്നാണ് ഭീഷണിയെന്ന് കാണിച്ച് വിപിന്‍ ലാല്‍ പൊലീസില്‍ പരാതി നല്‍കി. പരാതിയിന്മേല്‍ ബേക്കല്‍ പൊലീസ് കേസെടുത്തു.

ജയിലില്‍ വെച്ച് കേസിലെ മുഖ്യപ്രതികളായ സുനില്‍ കുമാര്‍ അടക്കമുള്ളവര്‍ക്ക് വേണ്ടി കത്തെഴുതാന്‍ സഹായിച്ചിരുന്നത് വിപിന്‍ ലാല്‍ ആയിരുന്നു. ക്രൈംബ്രാഞ്ചിന്റെ അന്വേഷണത്തില്‍ വിപിന്‍ ലാല്‍ കേസില്‍ പ്രതിയായിരുന്നെങ്കിലും, പിന്നീട് പൊലീസ് വിപിന്‍ ലാലിന മാപ്പ് സാക്ഷിയാക്കി മാറ്റുകയായിരുന്നു.

ക്യുഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

കേസില്‍ മൊഴിനല്‍കാനുള്ള തിയതി അടുത്ത് വരുന്നതിനിടെയാണ് കോടതിയില്‍ മൊഴിമാറ്റണമെന്ന് ആവശ്യപ്പെട്ട് വിപിന്‍ ലാലിന് തുടര്‍ച്ചയായി ഭീഷണി സന്ദേശങ്ങള്‍ ലഭിക്കുന്നതെന്ന് ഏഷ്യാനെറ്റ് ന്യൂസ് റിപ്പോര്‍ട്ട് ചെയ്യുന്നു.

ആരെയും പ്രതി ചേര്‍ക്കാതെയാണ് ബേക്കല്‍ പൊലീസ് കേസെടുത്തിരിക്കുന്നത്. ഭീഷണിപ്പെടുത്തല്‍, വ്യാജ മൊഴി നല്‍കാന്‍ പ്രേരിപ്പിക്കല്‍ അടക്കമുള്ള വകുപ്പുകള്‍ പ്രകാരമാണ് കേസ്. ഫോണ്‍ വഴിയും, കത്ത് അയച്ചുമാണ് ഭീഷണിയെന്ന് വിപിന്‍ ലാലിന്റെ പരാതിയില്‍ പറയുന്നുണ്ട്.

Related Stories

No stories found.
logo
The Cue
www.thecue.in