കര്‍ഷകരുടെ പ്രതിഷേധം കനക്കുന്നു; ഇന്ത്യാഗേറ്റിന് സമീപം അതീവസുരക്ഷാ മേഖലയില്‍ ട്രാക്ടര്‍ കത്തിച്ചു

കര്‍ഷകരുടെ പ്രതിഷേധം കനക്കുന്നു; ഇന്ത്യാഗേറ്റിന് സമീപം അതീവസുരക്ഷാ മേഖലയില്‍ ട്രാക്ടര്‍ കത്തിച്ചു

കാര്‍ഷിക നിയമത്തിനെതിരെ ശക്തമായി രാജ്യത്തെ കര്‍ഷകരുടെ പ്രതിഷേധം. ഡല്‍ഹിയില്‍ ഇന്ത്യാഗേറ്റിന് സമീപമുള്ള അതീവ സുരക്ഷാ മേഖലയില്‍ കര്‍ഷകര്‍ ട്രാക്ടര്‍ കത്തിച്ച് പ്രതിഷേധിച്ചു. യൂത്ത് കോണ്‍ഗ്രസിന്റെ നേതൃത്വത്തിലായിരുന്നു പ്രതിഷേധം. ഹരിയാനയിലും പഞ്ചാബിലും കര്‍ണാടകയിലും അടക്കം പ്രതിഷേധം തുടരുകയാണ്.

ഇരുപതോളം വരുന്ന ആളുകളാണ് ഇന്ത്യാഗേറ്റിന് മുന്നിലെത്തി പ്രതിഷേധിച്ചത്. രാവിലെ 7.30ഓടെയായിരുന്നു സംഭവം. അഗ്നിശമന സേനയെത്തിയാണ് തീ അണച്ചത്. ട്രാക്ടറിന് തീയിടുന്നതിന്റെ ദൃശ്യങ്ങള്‍ പഞ്ചാബ് യൂത്ത് കോണ്‍ഗ്രസ് ഔദ്യോഗിക ഫെയ്‌സ്ബുക്ക് പേജിലൂടെ പങ്കുവെച്ചിരുന്നു.

ക്യുഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

കനത്ത പ്രതിഷേധം ഉയരുന്നതിനിടെയാണ് കാര്‍ഷിക ബില്ലുകളില്‍ രാഷ്ട്രപതി കഴിഞ്ഞ ദിവസം ഒപ്പുവെക്കുകയും, ബില്‍ നിയമമാകുകയും ചെയ്തത്. ബില്ലുകള്‍ ഭരണഘടന വിരുദ്ധമാണെന്നും, ഏകപക്ഷീയമായി പാസാക്കുകയായിരുന്നുവെന്നും പ്രതിപക്ഷം രാഷ്ട്രപതിയെ അറിയിച്ചിരുന്നു. ബില്ലിന്മേല്‍ ഒപ്പുവെക്കരുതെന്ന ആവശ്യവും രാഷ്ട്രപതി തള്ളുകയായിരുന്നു.

Related Stories

No stories found.
logo
The Cue
www.thecue.in