'ഭാഗ്യലക്ഷ്മിയെയും കൂട്ടരെയും അഭിനന്ദിക്കുന്നു', പ്രതികരിച്ച മാര്‍ഗം പിന്നീട് ചര്‍ച്ച ചെയ്യാമെന്ന് കെകെ ശൈലജ

'ഭാഗ്യലക്ഷ്മിയെയും കൂട്ടരെയും അഭിനന്ദിക്കുന്നു', പ്രതികരിച്ച മാര്‍ഗം പിന്നീട് ചര്‍ച്ച ചെയ്യാമെന്ന് കെകെ ശൈലജ

സ്ത്രീകളെ അധിക്ഷേപിച്ച് വീഡിയോകള്‍ ചെയ്യുന്നയാള്‍ക്കെതിരെ ശക്തമായി പ്രതികരിച്ച ഭാഗ്യലക്ഷ്മി ഉള്‍പ്പടെയുള്ളവരെ അഭിനന്ദിക്കുന്നുവെന്ന് ആരോഗ്യമന്ത്രി കെകെ ശൈലജ. അവര്‍ പ്രതികരിച്ചതില്‍ സന്തോഷമുണ്ടെന്നും, പ്രതികരിച്ച മാര്‍ഗം പിന്നീട് ചര്‍ച്ച ചെയ്യാമെന്നും മന്ത്രി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

യൂട്യൂബ് ചാനലിലൂടെ വളരെ മോശം പരാമര്‍ശമാണ് സ്ത്രീകരള്‍ക്കെതിരെ വിജയ് പി നായര്‍ നടത്തിയതെന്നും, ഇയാള്‍ക്കെതിരെ കേസെടുക്കേണ്ടത് അത്യാവശ്യമാണെന്നും മന്ത്രി പറഞ്ഞു. ഇതിനെതിരെ പ്രതികരിക്കുന്നത് തെറ്റല്ല, പിന്നെ പ്രതികരണം ഏത് അറ്റം വരെ എന്നുള്ള കാര്യമൊക്കെ നിയമപരമായി തീരുമാനിക്കുന്നതാണ്.

ഭാഗ്യലക്ഷ്മിയും കൂട്ടരും ഇതിനെതിരെ ശക്തമായി പ്രതികരച്ചതില്‍ സന്തോഷമുണ്ട്, അവരെ അഭിനന്ദിക്കുന്നു. പ്രതികരിച്ച മാര്‍ഗം പിന്നീട് ചര്‍ച്ച ചെയ്യാം. അയാള്‍ നടത്തിയ അങ്ങേയറ്റത്തെ വൃത്തികെട്ട സമീപനമാണ്. അത്തരം വൃത്തികെട്ടയാളുകളെ മാറ്റി നിര്‍ത്താന്‍ സ്ത്രീ-പുരുഷ സമൂഹം ഒരുമിച്ച് ഇടപെടണമെന്നും മന്ത്രി കെകെ ശൈലജ പറഞ്ഞു.

ക്യുഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

'ഭാഗ്യലക്ഷ്മിയെയും കൂട്ടരെയും അഭിനന്ദിക്കുന്നു', പ്രതികരിച്ച മാര്‍ഗം പിന്നീട് ചര്‍ച്ച ചെയ്യാമെന്ന് കെകെ ശൈലജ
'പെണ്ണിനെ തെറി വിളിക്കുന്നവന് ജാമ്യമില്ലാവകുപ്പില്ലല്ലേ'; കേസിനെ ധൈര്യമായി നേരിടുമെന്ന് ഭാഗ്യലക്ഷ്മി

Related Stories

No stories found.
logo
The Cue
www.thecue.in