കുമ്മനവും ശോഭയും കൃഷ്ണദാസുമില്ല; മുതിര്‍ന്ന നേതാക്കളെ പരിഗണിക്കാത്തതില്‍ ബിജെപിയില്‍ അതൃപ്തി

കുമ്മനവും ശോഭയും കൃഷ്ണദാസുമില്ല; മുതിര്‍ന്ന നേതാക്കളെ പരിഗണിക്കാത്തതില്‍ ബിജെപിയില്‍ അതൃപ്തി

ബിജെപി ദേശീയ ഭാരവാഹി പട്ടികയില്‍ കേരളത്തില്‍ നിന്നുള്ള മുതിര്‍ന്ന നേതാക്കളെ ഉള്‍പ്പെടുത്താത്തില്‍ പ്രതിഷേധം. കുമ്മനം രാജശേഖരന്‍, പി കെ കൃഷ്ണദാസ്, ശോഭ സുരേന്ദ്രന്‍ എന്നിവര്‍ പട്ടികയില്‍ ഇടം നേടുമെന്നായിരുന്നു സംസ്ഥാന നേതൃത്വത്തിലെ ഒരുവിഭാഗം കരുതിയിരുന്നത്. ദീര്‍ഘകാലമായി പാര്‍ട്ടിയില്‍ പ്രവര്‍ത്തിക്കുന്ന നേതാക്കളെ തഴഞ്ഞുവെന്നാണ് വിമര്‍ശനം.

കേരളത്തിലെ പുനംസംഘടനയിലും പ്രസിഡന്റ് പദവിയിലേക്ക് കെ സുരേന്ദ്രനെ നിയമിച്ചതിലും കൃഷ്ണദാസ് പക്ഷത്തിന് കടുത്ത അതൃപ്തിയുണ്ടായിരുന്നു. ശോഭ സുരേന്ദ്രന്‍ പാര്‍ട്ടി പ്രവര്‍ത്തനങ്ങളില്‍ നിന്നും വിട്ടു നില്‍ക്കുകയാണ്. കേന്ദ്ര മന്ത്രി വി മുരളീധരനെ പിന്തുണയ്ക്കുന്നവര്‍ സംസ്ഥാന നേതൃത്വം പിടിച്ചെടുക്കാന്‍ ശ്രമിക്കുകയാണെന്ന് ഒരുവിഭാഗം കരുതുന്നു. ഇതിനിടെയാണ് മുതിര്‍ന്ന നേതാക്കളെ ദേശീയ ഭാരവാഹി പട്ടികയിലും ഉള്‍പ്പെടുത്താതെ ഒഴിവാക്കിയത്.

ദേശീയ വൈസ് പ്രസിഡന്റായി എപി അബ്ദുള്ളക്കുട്ടിയെയും വക്താവായി ടോംവടക്കനെയും നിയമിച്ചിട്ടുണ്ട്. കോണ്‍ഗ്രസ് വിട്ട് എത്തിയവര്‍ക്ക് സ്ഥാനം നല്‍കിയപ്പോള്‍ പാര്‍ട്ടിയിലുള്ളവരെ തഴഞ്ഞെന്നാണ് അണികളുടെയും വിമര്‍ശനം. കുമ്മനം രാജശേഖരനെ ദേശീയ നേതൃത്വത്തിലേക്ക് കൊണ്ടുവരണമെന്ന് ആര്‍എസ്എസ് ആവശ്യപ്പെട്ടിരുന്നു.

Related Stories

No stories found.
logo
The Cue
www.thecue.in