'ലാവ്‌ലിന്‍ കേസും പറഞ്ഞ് കുറെ കറങ്ങി നടന്നില്ലേ';സിബിഐയെ കാണിച്ച് പേടിപ്പിക്കേണ്ട; ബിജെപിക്ക് മുന്നില്‍ കീഴടങ്ങില്ലെന്ന് കോടിയേരി

കോടിയേരി ബാലകൃഷ്ണന്‍
കോടിയേരി ബാലകൃഷ്ണന്‍

കേന്ദ്ര ഏജന്‍സികള്‍ നടത്തുന്ന അന്വേഷണം സദുദ്ദേശപരമല്ലെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. സിബിഐയെ കാണിച്ച് സിപിഎമ്മിനെ ഭയപ്പെടുത്തേണ്ടത്താന്‍ നോക്കേണ്ട. ലാവ്‌ലിന്‍ കേസിന്റെ പേരില്‍ കുറെ പ്രചരണം നടത്തിയിട്ടും അതിന്റെ അവസ്ഥയെന്തായെന്നും കോടിയേരി ബാലകൃഷ്ണന്‍ ചോദിച്ചു.

അന്വേഷണം ബിജെപിയിലേക്ക് എത്തിയപ്പോള്‍ ഉദ്യോഗസ്ഥരെ വിദൂര സ്ഥലങ്ങളിലേക്ക് മാറ്റിയെന്നും കോടിയേരി ബാലകൃഷ്ണന്‍ ആരോപിച്ചു. അന്വേഷണ ഏജന്‍സികളെ ബിജെപി ദുരുപയോഗം ചെയ്യുകയാണ്. ബിജെപിക്ക് മുന്നില്‍ ഇടതുസര്‍ക്കാര്‍ കീഴടങ്ങില്ലെന്നും കോടിയേരി ബാലകൃഷ്ണന്‍ പറഞ്ഞു.

രാഷ്ട്രീയലക്ഷ്യത്തോടെയാണ് സിബിഐ എത്തുന്നത്. സിബിഐ നടപടി ക്രമങ്ങള്‍ പാലിക്കാതെയാണ് കേസ് ഏറ്റെടുത്തത്.സംസ്ഥാന സര്‍ക്കരിനെ മറികടന്നാണ് സിബിഐ എത്തിയത്.അസാധാരണ നടപടിയാണിത്. ലൈഫ് പദ്ധതിയില്‍ അഗ്നിശുദ്ധി വരുത്താനാണ് വിജിലന്‍സ് അന്വേഷണം നടത്തുന്നതെന്നും കോടിയേരി ബാലകൃഷ്ണന്‍ വ്യക്തമാക്കി.

Related Stories

No stories found.
logo
The Cue
www.thecue.in