പെരിയ ഇരട്ടകൊലപാതകം: സിബിഐ അന്വേഷണത്തിന് സ്റ്റേയില്ല; കുടുംബങ്ങള്‍ക്ക് നോട്ടീസ് അയച്ചു

പെരിയ ഇരട്ടകൊലപാതകം: സിബിഐ അന്വേഷണത്തിന് സ്റ്റേയില്ല; കുടുംബങ്ങള്‍ക്ക് നോട്ടീസ് അയച്ചു

പെരിയ ഇരട്ടകൊലപാതക കേസില്‍ സിബഐ അന്വേഷണത്തിന് സ്‌റ്റേയില്ല. സിബിഐ അന്വേഷണത്തിന് എതിരായ സംസ്ഥാന സര്‍ക്കാരിന്റെ ഹര്‍ജിയില്‍ നോട്ടീസ് അയച്ചു.

ശരത്‌ലാലിന്റെയും കൃപേഷിന്റെയും കുടുംബത്തിനും സിബിഐക്കുമാണ് നോട്ടീസ് അയച്ചിരിക്കുന്നത്. നാലാഴ്ചയ്ക്കകം മറുപടി നല്‍കണം. ജസ്റ്റിസ് നാഗേശ്വര റാവു അധ്യക്ഷനായ ബെഞ്ചിന്റെതാണ് നടപടി. സിബിഐക്ക് വിട്ട ഹൈക്കോടതി ഉത്തരവിനെതിരെയാണ് സര്‍ക്കാര്‍ സുപ്രീംകോടതിയെ സമീപിച്ചത്.

സര്‍ക്കാര്‍ അനീതിക്കൊപ്പം നില്‍ക്കുന്നുവെന്ന് ബന്ധുക്കള്‍ കുറ്റപ്പെടുത്തി. സിബിഐ അന്വേഷണത്തിലൂടെ മാത്രമേ സത്യം പുറത്ത് വരികയുള്ളുവെന്ന് കൊല്ലപ്പെട്ടവരുടെ ബന്ധുക്കള്‍ പ്രതികരിച്ചു.

Related Stories

The Cue
www.thecue.in