പ്രതിപക്ഷം ബിജെപിക്കൊപ്പം ചേര്‍ന്ന് അക്രമസമരം നടത്തുന്നു; ജനങ്ങളോടുള്ള യുദ്ധപ്രഖ്യാപനമെന്ന് കാനം

പ്രതിപക്ഷം ബിജെപിക്കൊപ്പം ചേര്‍ന്ന് അക്രമസമരം നടത്തുന്നു; ജനങ്ങളോടുള്ള യുദ്ധപ്രഖ്യാപനമെന്ന് കാനം

സ്വര്‍ണക്കടത്ത് കേസില്‍ അന്വേഷണം ശരിയായ ദിശയിലല്ല നടക്കുന്നതെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍. എന്‍ഐഎ അന്വേഷണം സെക്രട്ടറിയേറ്റിന് ചുറ്റും കറങ്ങുകയാണ്. മന്ത്രി കെടി ജലീല്‍ ചോദ്യം ചെയ്യലിന് ഒളിച്ചു പോയത് ശരിയായില്ലെന്നും കാനം രാജേന്ദ്രന്‍ പറഞ്ഞു.

ബിജെപിയോടൊപ്പം ചേര്‍ന്ന് ഇടതുപക്ഷ സര്‍ക്കാരിനെ ദുര്‍ബലപ്പെടുത്താനാണ് കോണ്‍ഗ്രസ് ശ്രമിക്കുന്നത്. കൊവിഡ് മാനദണ്ഡങ്ങള്‍ കാറ്റില്‍പ്പറത്തിയാണ് സമരം ചെയ്യുന്നത്. ആങ്ങള മരിച്ചാലും നാത്തൂന്റെ കണ്ണീര് കണ്ടാല്‍ മതിയെന്നാണ് കോണ്‍ഗ്രസിന്റെ ധാരണയെന്നും കാനം രാജേന്ദ്രന്‍ കുറ്റപ്പെടുത്തി.

മന്ത്രി കെ ടി ജലീലിനെ സിപിഐ നിര്‍വ്വാഹക സമിതിയില്‍ വിമര്‍ശിച്ചിട്ടില്ല. ഇത് സംബന്ധിച്ച് വന്ന വാര്‍ത്തകള്‍ വാസ്തവവിരുദ്ധമാണ്. ഇടതുപക്ഷ ജനാധിപത്യ മുന്നണിയെ സംരക്ഷിക്കുകയെന്ന രാഷ്ട്രീയ ചുമതലയാണ് സിപിഐ ഉയര്‍ത്തിപ്പിടിക്കുന്നത്. പല പാര്‍ട്ടികളുള്ളതിനാല്‍ മുന്നണിയില്‍ അഭിപ്രായവ്യത്യാസങ്ങളുണ്ടാകാം. ഇടതുപക്ഷ ജനാധിപത്യ മുന്നണിയെ അടിക്കാനുള്ള വടിയല്ല സിപിഐയെന്നും കാനം രാജേന്ദ്രന്‍ പറഞ്ഞു.

Related Stories

No stories found.
logo
The Cue
www.thecue.in