സ്വര്‍ണക്കടത്ത് സുവര്‍ണാവസരമാക്കാന്‍ ബിജെപി; പദ്ധതി തയ്യാറാക്കുന്നത് കേന്ദ്ര നേതൃത്വം; സമരം നിയന്ത്രിക്കുന്നത് ആര്‍എസ്എസ്

സ്വര്‍ണക്കടത്ത് സുവര്‍ണാവസരമാക്കാന്‍ ബിജെപി; പദ്ധതി തയ്യാറാക്കുന്നത് കേന്ദ്ര നേതൃത്വം; സമരം നിയന്ത്രിക്കുന്നത് ആര്‍എസ്എസ്

സ്വര്‍ണക്കടത്ത് കേസിനെ സുവര്‍ണാവസരമാക്കാന്‍ ബിജെപി കേന്ദ്ര നേതൃത്വത്തിന്റെ നിര്‍ദേശം. സംസ്ഥാന സര്‍ക്കാരിനെതിരെയുള്ള സമരത്തിന്റെ ആസൂത്രണം കേന്ദ്ര നേതൃത്വമാണ് നടത്തുന്നത്. കേന്ദ്രം നല്‍കുന്ന നിര്‍ദേശങ്ങളുടെ അടിസ്ഥാനത്തിലാണ് സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രന്‍ വാര്‍ത്ത സമ്മേളനങ്ങളില്‍ ആരോപണങ്ങള്‍ ഉന്നയിക്കുന്നത്. സമരങ്ങളുടെ നിയന്ത്രണം ആര്‍എസ്എസ് നേരിട്ട് ഏറ്റെടുത്തു. സ്വര്‍ണക്കടത്ത് വിഷയത്തിലൂടെ തെരഞ്ഞെടുപ്പ് നേട്ടമുണ്ടാക്കണമെന്ന് സംസ്ഥാന നേതൃത്വത്തിന് കര്‍ശന നിര്‍ദേശം നല്‍കിയിട്ടുണ്ട്.

സ്വര്‍ണക്കടത്ത് കേസില്‍ കേന്ദ്ര ഏജന്‍സികളില്‍ നിന്നും ലഭിക്കുന്ന വിവരങ്ങള്‍ വച്ച് സംസ്ഥാന സര്‍ക്കാരിനെ ആക്രമിക്കാനാണ് കേന്ദ്ര നേതൃത്വം സംസ്ഥാന ബിജെപി നേതാക്കള്‍ക്ക് നല്‍കിയിരിക്കുന്ന നിര്‍ദേശം. ഓര്‍ഗനൈസിംഗ് സെക്രട്ടറി എല്‍ ഗണേഷിനാണ് ഇതിനുള്ള ചുമതല.

സ്വര്‍ണക്കടത്തിനെ രാഷ്ട്രീയമായി ഉപയോഗിക്കുന്നതിനായി വിഷയം സജീവമാക്കി നിലനിര്‍ത്തണമെന്നാണ് സംസ്ഥാന നേതൃത്വത്തോട് ആവശ്യപ്പെട്ടിരിക്കുന്നത്. അതിനനുസരിച്ചാണ് സമരത്തിന്റെ ഷെഡ്യൂളും തയ്യാറാക്കി. യുവമോര്‍ച്ചയുടെ രാപകല്‍ സമരം, ഒബിസി മോര്‍ച്ച, മഹിളാ മോര്‍ച്ച എന്നിവരുടെ സമരങ്ങളാണ് ഈ ആഴ്ച്ചയിലേക്ക് തയ്യാറാക്കിയിരിക്കുന്നത്. ഏത് മാര്‍ച്ചിലാണ് സംഘര്‍ഷം ഉണ്ടാക്കേണ്ടതെന്നും നിര്‍ദേശിച്ചിട്ടുണ്ട്. തിങ്കളാഴ്ച്ച മുതല്‍ യുവമോര്‍ച്ച നടത്തുന്ന സമരങ്ങളില്‍ വ്യാപകമായി സംഘര്‍ഷം ഉണ്ടാക്കാനാണ് നിര്‍ദേശം.

Related Stories

No stories found.
logo
The Cue
www.thecue.in