അഞ്ച് വര്‍ഷത്തിനിടെ മോദി സന്ദര്‍ശിച്ചത് 58 രാജ്യങ്ങള്‍ ; ചെലവ് 517 കോടി

അഞ്ച് വര്‍ഷത്തിനിടെ മോദി സന്ദര്‍ശിച്ചത് 58 രാജ്യങ്ങള്‍ ; ചെലവ് 517 കോടി

അഞ്ച് വര്‍ഷത്തിനിടെ പ്രധാനമന്ത്രി നരേന്ദ്രമോദി സന്ദര്‍ശിച്ചത് 58 രാജ്യങ്ങള്‍. ഇതിനായി 517.82 കോടി രൂപ ചെലവായെന്നും കേന്ദ്രസര്‍ക്കാര്‍. രാജ്യസഭയില്‍ ഉയര്‍ന്ന ചോദ്യത്തിന് രേഖാമൂലം നല്‍കിയ മറുപടിയിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. വിദേശകാര്യ സഹമന്ത്രി വി മുരളീധരനാണ് മറുപടി നല്‍കിയത്. 2015 നിപ്പുറം യുഎസ്, റഷ്യ, ചൈന എന്നീ രാജ്യങ്ങളില്‍ പ്രധാനമന്ത്രി അഞ്ചുതവണ പോയി. സിങ്കപ്പൂര്‍, ജര്‍മനി, ഫ്രാന്‍സ്, ശ്രീലങ്ക, യുഎഇ തുടങ്ങിയ രാജ്യങ്ങളില്‍ പലകുറി പോയി.

അഞ്ച് വര്‍ഷത്തിനിടെ മോദി സന്ദര്‍ശിച്ചത് 58 രാജ്യങ്ങള്‍ ; ചെലവ് 517 കോടി
'എന്‍.ഡി.എ എന്നാല്‍ നോ ഡാറ്റ അവൈലബിള്‍' ; വിവരങ്ങളില്ലെന്ന് കൈമലര്‍ത്തിയ കേന്ദ്രത്തെ പരിഹസിച്ച് ശശി തരൂര്‍

ബ്രിക്‌സ് ഉച്ചകോടിയില്‍ പങ്കെടുക്കാന്‍ 2019 നവംബര്‍ 13,14 തിയ്യതികളിലെ ബ്രസീല്‍ സന്ദര്‍ശനമാണ് ഒടുവിലത്തേത്.അന്താരാഷ്ട്ര വിഷയങ്ങളിലും ഉഭയകക്ഷി കാര്യങ്ങളിലും മേഖലാ സംഗതികളിലും ഇന്ത്യയുടെ കാഴ്ചപ്പാടെന്താണെന്ന് മറ്റ് രാജ്യങ്ങള്‍ക്ക് തിരിച്ചറിയാന്‍ പ്രധാനമന്ത്രിയുടെ സന്ദര്‍ശനം സഹായിച്ചെന്ന് വി മുരളീധരന്‍ പാര്‍ലമെന്റില്‍ പറഞ്ഞു.

ക്യുഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

പ്രധാനമന്ത്രിയുടെ സന്ദര്‍ശനം സാമ്പത്തികബന്ധം ശക്തിപ്പെടുത്തിയെന്നും നിക്ഷേപം, സാങ്കേതികവിദ്യ, പ്രതിരോധരംഗം തുടങ്ങിയ രംഗങ്ങളില്‍ മികവുണ്ടാക്കിയെന്നും അദ്ദേഹം അവകാശപ്പെട്ടു. 2020 ല്‍ അദ്ദേഹം ഒരു രാജ്യവും സന്ദര്‍ശിച്ചിട്ടില്ല. കൊവിഡ് 19 വ്യാപനവും ലോക്ക്ഡൗണ്‍ സാഹചര്യവുമയതിനാലാണിത്.

Related Stories

No stories found.
logo
The Cue
www.thecue.in