ലോകത്തെ സ്വാധീനിച്ച നൂറ് പേരില്‍ ഷഹീന്‍ ബാഗ് സമരത്തിലെ ബില്‍കിസ് മുത്തശിയും, ടൈംസ് പട്ടിക

ലോകത്തെ സ്വാധീനിച്ച നൂറ് പേരില്‍ ഷഹീന്‍ ബാഗ് സമരത്തിലെ ബില്‍കിസ് മുത്തശിയും, ടൈംസ് പട്ടിക

ലോകത്തെ ഏറ്റവും സ്വാധീനിച്ച വ്യക്തികളുടെ ടൈംസ് പട്ടികയില്‍ ഇടം പിടിച്ച് 82-കാരിയായ ബില്‍കിസ്. ഷഹീന്‍ബാഗ് സമരത്തിലൂടെ ശ്രദ്ധ നേടിയ ബില്‍കിസ് ഷഹീന്‍ബാഗിന്റെ മുത്തശി എന്നാണ് അറിയപ്പെടുന്നത്. പ്രായത്തെ വകവെക്കാതെ നടത്തിയ പോരാട്ടമാണ് ബില്‍കിസ് മുത്തശിയെ പ്രതിഷേധത്തിന്റെ മുഖമായി മാറ്റിയത്.

ഒരു കയ്യില്‍ പ്രാര്‍ത്ഥനാമാലകളും മറുകയ്യില്‍ ദേശീയ പതാകയുമായി പ്രതിഷേധിച്ച ബില്‍കിസ് ഇന്ത്യയിലെ പാര്‍ശ്വവല്‍ക്കരിക്കപ്പെട്ടവരുടെ ശബ്ദമായി മാറുകയായിരുന്നുവെന്ന് ടൈംസ് ലേഖനം പറയുന്നു. പൗരത്വ ഭേദഗതി നിയമത്തിനെതിരെയുള്ള പ്രതിഷേധത്തില്‍ ബില്‍കിസിനൊപ്പം ആയിരക്കണക്കിന് സ്ത്രീകളായിരുന്നു പങ്കെടുത്തത്.

പ്രതിഷേധത്തില്‍ പങ്കെടുത്തവര്‍ക്കും വിദ്യാര്‍ത്ഥി നേതാക്കള്‍ക്കുമുള്‍പ്പടെ ബില്‍കിസ് പ്രതീക്ഷയും ശക്തിയും നല്‍കി. ഇങ്ങനെ രാജ്യമെമ്പാടുമുള്ള നിരവധി പേര്‍ക്ക് അവര്‍ പ്രചോദനമായി. ന്യൂനപക്ഷങ്ങളുടെയും സ്ത്രീകളുടെയും ശബ്ദം അടിച്ചമര്‍ത്തപ്പെടുന്നിടത്ത്, ചെറുത്തു നില്‍പ്പിന്റെ പ്രതീകമായി ബില്‍കിസും ഷഹീന്‍ ബാഗില്‍ ഒത്തുകൂടിയവരും മാറിയെന്നും റാണ ആയുബ് എഴുതിയ ലേഖനത്തില്‍ പറയുന്നു.

ക്യുഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

തന്റെ സിരകളില്‍ രക്തമോടുന്നത് വരെ താന്‍ ഇവിടെ ഇരിക്കുമെന്നും, അതിനാല്‍ ഈ രാജ്യത്തെ മക്കളും, ലോകവും നീതിയുടെയും സമത്വത്തിന്റെയും വായു ശ്വസിക്കുന്നുവെന്നുമാണ് ബില്‍കിസ് മുത്തശി പറഞ്ഞത്, ഇങ്ങനെയുള്ള അവര്‍ അംഗീകാരങ്ങള്‍ക്ക് അര്‍ഹയാണെന്നും, അവരെ ലോകം അംഗീകരിക്കുന്നുവെന്നും ലേഖനം പറയുന്നു.

Related Stories

No stories found.
logo
The Cue
www.thecue.in