ഖുറാന്‍ എത്തിച്ചതില്‍ സിആപ്റ്റില്‍ പരിശോധനയുമായി എന്‍ഐഎ ; ഉദ്യോഗസ്ഥന്റെ മൊഴിയെടുക്കുന്നു

ഖുറാന്‍ എത്തിച്ചതില്‍ സിആപ്റ്റില്‍ പരിശോധനയുമായി എന്‍ഐഎ ; ഉദ്യോഗസ്ഥന്റെ മൊഴിയെടുക്കുന്നു

സ്വര്‍ണക്കടത്ത് കേസ് അന്വേഷിക്കുന്ന എന്‍ഐഎ സംഘം തിരുവനന്തപുരം വട്ടിയൂര്‍ക്കാവിലെ സിആപ്റ്റില്‍ പരിശോധന നടത്തുന്നു. യുഎഇ കോണ്‍സുലേറ്റില്‍ നിന്നെത്തിച്ച മതഗ്രന്ഥങ്ങള്‍ വിതരണം ചെയ്തതുമായി ബന്ധപ്പെട്ടാണ് പരിശോധന. ഇതുസംബന്ധിച്ച രേഖകള്‍ അന്വേഷണസംഘം വിലയിരുത്തുകയാണ്. അതേസമയം ഇവിടുത്തെ ഡെലിവറി വിഭാഗത്തിലെ ഒരു ഉദ്യോഗസ്ഥനെ ചോദ്യം ചെയ്യാനായി കൊണ്ടുപോയിട്ടുമുണ്ട്. കൊച്ചി യൂണിറ്റില്‍ നിന്നുള്ള ഉദ്യോഗസ്ഥര്‍ രാവിലെ 9.30 ഓടെയാണ് പരിശോധനയ്ക്ക് എത്തിയത്.

ഖുറാന്‍ എത്തിച്ചതില്‍ സിആപ്റ്റില്‍ പരിശോധനയുമായി എന്‍ഐഎ ; ഉദ്യോഗസ്ഥന്റെ മൊഴിയെടുക്കുന്നു
വിശുദ്ധ ഗ്രന്ഥത്തില്‍ തൊട്ട് സത്യം ചെയ്യാനുള്ള വെല്ലുവിളി ലീഗ് ഏറ്റെടുക്കുമോ; ചോദ്യം ചെയ്യലിനിടെ പ്രതികരിച്ച് കെ ടി ജലീല്‍

മതഗ്രന്ഥം വന്നതുമായി ബന്ധപ്പെട്ട് മന്ത്രി കെ.ടി ജലീലിനെ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റും എന്‍ഐഎയും നേരത്തേ ചോദ്യം ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് സിആപ്റ്റിലെ പരിശോധന. മാര്‍ച്ച് 4 നാണ് നയതന്ത്ര പാഴ്‌സലില്‍ 250 പാക്കറ്റുകളിലായി മതഗ്രന്ഥം എത്തിച്ചത്. യുഎഇ കോണ്‍സുലേറ്റില്‍ നിന്ന് 32 പാക്കറ്റ് മതഗ്രന്ഥങ്ങള്‍ സിആപ്റ്റിന്റെ ഡെലിവറി വിഭാഗത്തില്‍ എത്തിച്ചു. പിന്നീട് ഒരു പാക്കറ്റ് പൊട്ടിച്ച് ഇവിടുത്തെ ജീവനക്കാരില്‍ ചിലര്‍ക്ക് വിതരണം ചെയ്ത ശേഷം ബാക്കി 31 പാക്കറ്റുകള്‍ മലപ്പുറത്തേക്ക് കൊണ്ടുപോവുകയായിരുന്നു.

ക്യുഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

സി ആപ്റ്റിന്റെ വാഹനത്തിലാണ് മതഗ്രന്ഥങ്ങള്‍ മലപ്പുറത്തേക്ക് കൊണ്ടുപോയത്. സിആപ്റ്റ് എംഡിയില്‍ നിന്നും ഫിനാന്‍സ് വിഭാഗത്തിലെ ഉദ്യോഗസ്ഥരില്‍ നിന്നും എന്‍ഐഎ ഉദ്യോഗസ്ഥര്‍ വിവരങ്ങള്‍ തേടിയിട്ടുണ്ട്. ഇവിടുത്തെ ഉദ്യോഗസ്ഥരെ നേരത്തേ കസ്റ്റംസും ചോദ്യം ചെയ്തിരുന്നു. കമ്പ്യൂട്ടര്‍, ആനിമേഷന്‍ പ്രിന്റിങ് തുടങ്ങിയ മേഖലകളില്‍ പരിശീലനം നല്‍കുന്ന സ്ഥാപനമാണ് സിആപ്റ്റ്.

Related Stories

No stories found.
logo
The Cue
www.thecue.in