സ്വര്‍ണക്കടത്ത് അന്വേഷണത്തില്‍ കേന്ദ്ര ഏജന്‍സികള്‍ പുകമറ സൃഷ്ടിക്കുന്നു; ബിജെപിയുടെ രാഷ്ട്രീയനീക്കമെന്ന് കാനം രാജേന്ദ്രന്‍

സ്വര്‍ണക്കടത്ത് അന്വേഷണത്തില്‍ കേന്ദ്ര ഏജന്‍സികള്‍ പുകമറ സൃഷ്ടിക്കുന്നു; ബിജെപിയുടെ രാഷ്ട്രീയനീക്കമെന്ന് കാനം രാജേന്ദ്രന്‍

സ്വര്‍ണക്കടത്ത് അന്വേഷണത്തില്‍ കേന്ദ്ര അന്വേഷണ ഏജന്‍സികള്‍ പുകമറ സൃഷ്ടിക്കുന്നുവെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍.സര്‍ക്കാരിനെ അസ്ഥിരപ്പെടുത്താനാണ് നീക്കം. ബിജെപിയുടെ രാഷ്ട്രീയ നീക്കമാണ് ഇപ്പോള്‍ നടക്കുന്നത്.

നയതന്ത്ര ചാനല്‍ വഴിയുള്ള സ്വര്‍ണക്കടത്തിന്റെ ശരിയായ തലത്തിലേക്ക് അന്വേഷണ ഏജന്‍സികള്‍ കടന്നിട്ടില്ലെന്നും കാനം രാജേന്ദ്രന്‍ പറഞ്ഞു. അന്വേഷണത്തില്‍ രാഷ്ട്രീയമില്ലെന്ന് പറയുന്നവരുടെ കണ്ണ് പൊട്ടയായിരിക്കാം. പാഴ്‌സല്‍ അയച്ചവരെ ഇതുവരെ ചോദ്യം ചെയ്തിട്ടില്ലെന്നും കാനം രാജേന്ദ്രന്‍ പറഞ്ഞു.

മന്ത്രി കെ ടി ജലീലിനെ കാനം രാജേന്ദ്രന്‍ പിന്തുണച്ചു. കോടതി പരാമര്‍ശമുള്ളപ്പോഴാണ് മന്ത്രിമാര്‍ രാജിവെച്ചിട്ടുള്ളത്. 19 മന്ത്രിമാരെ ചോദ്യം ചെയ്താല്‍ അവരെല്ലാം രാജിവെച്ചാല്‍ ധാര്‍മ്മികതയെന്നും കാനം രാജേന്ദ്രന്‍ ചോദിച്ചു.

Related Stories

No stories found.
logo
The Cue
www.thecue.in