എന്‍ഐഎ അല്ല കേരളാ പൊലീസാണ് ഉപദ്രവിച്ചതെന്ന് താഹ ഫസല്‍

എന്‍ഐഎ അല്ല കേരളാ പൊലീസാണ് ഉപദ്രവിച്ചതെന്ന് താഹ ഫസല്‍

മാവോയിസ്റ്റ് ബന്ധം ആരോപിച്ച് അറസ്റ്റ് ചെയ്തപ്പോള്‍ കേരളാ പൊലീസാണ് ഉപദ്രവിച്ചതെന്ന് താഹ ഫസല്‍. ജയിലിലും പീഡനമേറ്റു. പന്തീരങ്കാവ് യുഎപിഎ കേസില്‍ ജാമ്യം കിട്ടിയ താഹ ഫസലിനെ കാണാന്‍ വീട്ടിലെത്തിയ യൂത്ത് ലീഗ് നേതാക്കളോട് ഇക്കാര്യം പറഞ്ഞതായി പി കെ ഫിറോസ് ഫേസ്ബുക്ക് കുറിപ്പില്‍ വ്യക്തമാക്കി.

സിപിഎം ജില്ലാ സെക്രട്ടറി ഇസ്ലാമിക തീവ്രവാദി എന്ന് വിളിച്ചപ്പോള്‍ തളര്‍ന്ന് പോയെന്നും താഹ ഫസല്‍ പറഞ്ഞതായി പി കെ ഫിറോസ്. ഇത് ഇസ്ലാമോഫോബിയ വളര്‍ത്തലാണെന്ന് സിപിഎമ്മിലെ ആര്‍ക്കും തോന്നിയില്ല. സ്വര്‍ണക്കള്ളക്കടത്ത് കേസില്‍ പിടിക്കപ്പെടുമെന്നാപ്പോഴാണ് ഇസ്ലാമോഫോബിയ വന്നതെന്നും പികെ ഫിറോസ് പറഞ്ഞു.

പി കെ ഫിറോസിന്റെ ഫേസ്ബുക്ക് പോസ്റ്റ്

ജയില്‍ മോചിതനായ താഹയുടെ വീട്ടില്‍ യൂത്ത് ലീഗ് സഹപ്രവര്‍ത്തകരോടാപ്പം പോയിരുന്നു. പിണറായിയുടെ പോലീസ് മാവോയിസ്റ്റ് മുദ്ര കുത്തി ബി.ജെ.പി സര്‍ക്കാറിന് എറിഞ്ഞു കൊടുത്തതിനാലാണ് അലനും താഹയും പത്ത് മാസത്തിലധികം ജയിലില്‍ കഴിയേണ്ടി വന്നത്. ഡഅജഅ ചുമത്താനുള്ള എല്ലാ സാഹചര്യവും പിണറായി സര്‍ക്കാര്‍ ഒരുക്കിക്കൊടുത്തിരുന്നു. ചകഅ അവസരം ഉപയോഗപ്പെടുത്തുകയും ചെയ്തു.

എന്‍ഐഎ ഉപദ്രവിച്ചോ എന്ന ചോദ്യത്തിന് കേരളാ പോലീസാണ് ഉപദ്രവിച്ചത് എന്നായിരുന്നു മറുപടി. ജയിലില്‍ വെച്ചും പീഢനമുണ്ടായി എന്ന് താഹ പറഞ്ഞു. ഇനി ജേര്‍ണലിസം പൂര്‍ത്തിയാക്കാനാവില്ലല്ലോ എന്ന സങ്കടത്തിലാണിപ്പോള്‍ താഹയുള്ളത്. സി.പി.എമ്മിന്റെ പ്രവര്‍ത്തകനായിരുന്നിട്ടും കേവലമൊരു ലഘുലേഖ കൈവശം വെച്ചതിന് മാവോയിസ്റ്റ് മുദ്ര കുത്തി അറസ്റ്റ് ചെയ്തപ്പോഴല്ല, സി.പി.എം കോഴിക്കോട് ജില്ലാ സെക്രട്ടറി ഇസ്‌ലാമിക തീവ്രവാദി എന്ന് വിളിച്ചപ്പോഴാണ് ഈ ചെറുപ്പക്കാരന്‍ തളര്‍ന്നു പോയത്.

അന്നൊന്നും ഇസ്‌ലാമോ ഫോബിയ വളര്‍ത്തുകയാണെന്ന് സി.പി.എമ്മിലെ ആര്‍ക്കും തോന്നിയില്ല. വായിക്കുകയും ചിന്തിക്കുകയും ചെയ്യുന്ന പാര്‍ട്ടി പ്രവര്‍ത്തകന്റെ ജീവിതം തകര്‍ക്കരുതെന്ന് പറയാന്‍ സി.പി.എമ്മിലെ ഒരു നേതാവും വായ തുറന്നില്ല. പക്ഷേ സ്വര്‍ണ്ണക്കള്ളക്കടത്തില്‍ പിടിക്കപ്പെടുമെന്നായപ്പോള്‍ ഇസ്‌ലാമോഫോബിയ വന്നു. വിശുദ്ധ ഖുര്‍ആന്‍ ഓര്‍മ്മയില്‍ വന്നു. മുസ്‌ലിം സംരക്ഷണത്തിന്റെ മൊത്തം കുത്തകയും ഏറ്റെടുത്തു. ഭേഷ്...ബലേ ഭേഷ്...

Related Stories

No stories found.
logo
The Cue
www.thecue.in