'ചരിത്രം ചരിത്രമാണ്, യുവാക്കളുടെ മനസില്‍ വിഷം കുത്തിവെക്കാനുള്ള നീക്കം'; രക്തസാക്ഷിപട്ടികയിലെ വെട്ടിമാറ്റലിനെതിരെ മുസ്ലീംലീഗ്

'ചരിത്രം ചരിത്രമാണ്, യുവാക്കളുടെ മനസില്‍ വിഷം കുത്തിവെക്കാനുള്ള നീക്കം'; രക്തസാക്ഷിപട്ടികയിലെ വെട്ടിമാറ്റലിനെതിരെ മുസ്ലീംലീഗ്

രക്തസാക്ഷി പട്ടികയില്‍ നിന്ന് വാരിയന്‍കുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയുടെ ഉള്‍പ്പടെ പേരുകള്‍ വെട്ടിമാറ്റിയ കേന്ദ്രനടപടിക്കെതിരെ പ്രതിഷേധമറിയിച്ച് മുസ്ലീം ലീഗ്. തെറ്റ് തിരുത്തണമെന്നാവശ്യപ്പെട്ട് മുസ്ലീം ലീഗ് എംപിമാര്‍ പ്രധാനമന്ത്രിക്ക് കത്തെഴുതി. ചരിത്രം ചരിത്രം തന്നെയാണെന്നും, രാഷ്ട്രീയ താല്‍പര്യത്തിനായി അത് തിരുത്താനോ എഴുതിച്ചേര്‍ക്കാനോ സാധിക്കില്ലെന്നും പികെ കുഞ്ഞാലിക്കുട്ടി, ഇടി മുഹമ്മദ് ബഷീര്‍, പിവി അബ്ദുള്‍ വഹാബ്, കെ നവാസ് കനി എന്നിവര്‍ ഒപ്പിട്ട കത്തില്‍ പറയുന്നു.

വാരിയന്‍കുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയെ കൂടാതെ ആലി മുസ്‌ലിയാര്‍, പുന്നപ്ര വയലാര്‍ സമര രക്തസാക്ഷികള്‍, വാഗണ്‍ ട്രാജഡിയില്‍ കൊല്ലപ്പെട്ടവര്‍ തുടങ്ങിയ സ്വാതന്ത്രസമര പോരാളികളെ പട്ടികയില്‍ ഉള്‍പ്പെടുത്താത്ത നടപടി പുനഃപരിശോധിക്കണമെന്നും തെറ്റുതിരുത്തണമെന്നും എംപിമാര്‍ കത്തില്‍ ആവശ്യപ്പെടുന്നു. രാഷ്ട്രീയ പ്രേരിതമായ ചിലരുടെ റിപ്പോര്‍ട്ടുകളുടെ അടിസ്ഥാനത്തില്‍ ഇവരുടെ പേരുകള്‍ വെട്ടിമാറ്റാന്‍ സര്‍ക്കാരിന്റെ ഭാഗത്തു നിന്നുണ്ടായ തീരുമാനം അസംബന്ധമാണ്. ബ്രിട്ടീഷുകാര്‍ക്കെതിരെ മലബാറിലുണ്ടായ പോരാട്ടത്തില്‍ പ്രധാന പങ്ക് വഹിച്ച വ്യക്തിയാണ് വാരിയംകുന്നനെന്നും കത്തില്‍ പറയുന്നു.

ക്യുഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

ചരിത്രം തിരുത്താനോ കൂട്ടിച്ചേര്‍ക്കാനോ സാധിക്കില്ല. രാജ്യത്തെ നയിക്കേണ്ട യുവാക്കളും മനസില്‍ വിഷം കുത്തിവെക്കാനുള്ള നീക്കമാണ് ഇത്. ഇത് ഒട്ടും അംഗീകരിക്കാനാകാത്ത നടപടിയാണ്. മതസൗഹാര്‍ദ്ദം തകര്‍ക്കാനുള്ള ഇത്തരം നീക്കങ്ങളില്‍ പ്രധാനമന്ത്രി അടിയന്തരമായി ഇടപട്ട് സൗഹൃദ സാഹചര്യം ഉറപ്പാക്കണമെന്നും കത്തില്‍ ആവശ്യപ്പെടുന്നുണ്ട്.

Related Stories

The Cue
www.thecue.in