എന്‍ഐഎ ചോദ്യം ചെയ്യല്‍ പൂര്‍ത്തിയായി; എട്ട് മണിക്കൂറിന് ശേഷം ജലീല്‍ മടങ്ങി
എന്‍ഐഎ ചോദ്യം ചെയ്യല്‍ പൂര്‍ത്തിയായി; എട്ട് മണിക്കൂറിന് ശേഷം ജലീല്‍ മടങ്ങി

എട്ട് മണിക്കൂര്‍ നീണ്ട ചോദ്യം ചെയ്യലിന് ശേഷം മന്ത്രി കെ.ടി ജലീല്‍ എന്‍ഐഎ ഓഫീസില്‍ നിന്ന് മടങ്ങി. കൊച്ചി ഓഫീസിന് പുറത്തെത്തിയ മന്ത്രി മാധ്യമങ്ങളോട് പ്രതികരിച്ചില്ല. ഉടന്‍ തന്നെ കാറില്‍ കയറി പോകുകയായിരുന്നു. വ്യാഴാഴ്ച രാവിലെ ആറുമണിയോടെയാണ് ജലീല്‍ എന്‍ഐഎ ഓഫീസിലെത്തിയത്.

സ്വകാര്യ വാഹനത്തിലായിരുന്നു മന്ത്രി എത്തിയത്. ഇതേ വാഹനത്തില്‍ തന്നെയാണ് മന്ത്രി മടങ്ങിയതും. എന്‍ഐഎ ഓഫീസിന് പുറത്തുണ്ടായിരുന്ന മാധ്യമങ്ങളെ കൈ ഉയര്‍ത്തിക്കാട്ടിയ ശേഷമാണ് ജലീല്‍ വാഹനത്തില്‍ കയറിയത്. മന്ത്രി തിരുവനന്തപുരത്തേക്ക് പോകുമെന്നാണ് വിവരം.

കഴിഞ്ഞ ദിവസം ലഭിച്ച നോട്ടീസിന്റെ അടിസ്ഥാനത്തിലാണ് മന്ത്രി ഇന്ന് എന്‍.ഐ.എ ഓഫീസില്‍ എത്തിയത്. സ്വര്‍ണം അല്ലെങ്കില്‍ ഏതെങ്കിലും ഹവാല ഇടപാടുകള്‍ മതഗ്രന്ഥത്തിന്റ മറവില്‍ നടന്നിട്ടുണ്ടോയെന്നതാണ് എന്‍ഐഎ പരിശോധിക്കുന്നത്. എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് നേരത്തെ മന്ത്രിയെ ചോദ്യം ചെയ്തിരുന്നു.

Related Stories

The Cue
www.thecue.in