'അറസ്റ്റ് ചെയ്യപ്പെടാന്‍ പോകുന്നത് ഐഎസ് കേസില്‍'; മദനിക്ക് ക്ലാസെടുത്തയാളാണ് ജലീലെന്ന് എ.പി അബ്ദുള്ളക്കുട്ടി

'അറസ്റ്റ് ചെയ്യപ്പെടാന്‍ പോകുന്നത് ഐഎസ് കേസില്‍'; മദനിക്ക് ക്ലാസെടുത്തയാളാണ് ജലീലെന്ന് എ.പി അബ്ദുള്ളക്കുട്ടി

മന്ത്രി കെ.ടി ജലീലിനെ കടുത്ത ഭാഷയില്‍ വിമര്‍ശിച്ച് ബിജെപി നേതാവ് എ.പി അബ്ദുള്ളക്കുട്ടി. ജലീല്‍ അറസ്റ്റ് ചെയ്യപ്പെടാന്‍ പോകുന്നത് ഇസ്ലാമിക് സ്റ്റേറ്റുമായി ബന്ധപ്പെട്ട കേസിലായിരിക്കുമെന്ന് അബ്ദുള്ളക്കുട്ടി പറഞ്ഞു. കേരളത്തില്‍ ഇസ്ലാമിക തീവ്രവാദത്തിന് വിത്തുപാകിയയാളാണ് ജലീല്‍, അബ്ദുള്‍ നാസര്‍ മദനിക്ക് ക്ലാസ് എടുത്തുകൊടുത്തയാളാണെന്നും അബ്ദുള്ളക്കുട്ടി ആരോപിച്ചു.

'അറസ്റ്റ് ചെയ്യപ്പെടാന്‍ പോകുന്നത് ഐഎസ് കേസില്‍'; മദനിക്ക് ക്ലാസെടുത്തയാളാണ് ജലീലെന്ന് എ.പി അബ്ദുള്ളക്കുട്ടി
ജലീലിന്റെ രാജിയാവശ്യത്തിലുറച്ച് പ്രതിപക്ഷം, ലീഗ്-ബിജെപി സഖ്യമെന്ന പ്രതിരോധവുമായി സിപിഎം; ലീഗിനെതിരെ മന്ത്രിമാരും നേതാക്കളും

ജലീലിനെ എന്‍ഐഎ ചോദ്യം ചെയ്യവെയാണ് ബിജെപി നേതാവിന്റെ ആക്ഷേപങ്ങള്‍. എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന് പിന്നാലെ എന്‍ഐഎയും ചോദ്യം ചെയ്ത സാഹചര്യത്തില്‍ ജലീല്‍ രാജിവെച്ച് അന്വേഷണം നേരിടണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷ പാര്‍ട്ടികള്‍ പ്രതിഷേധം ശക്തമാക്കിയിരിക്കുകയാണ്.

ക്യുഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

പുലര്‍ച്ചെ 5.55 നാണ് മന്ത്രി കൊച്ചി എന്‍ഐഎ ഓഫീസിലെത്തിയത്. പ്രതിഷേധ സമരങ്ങളുടെ പശ്ചാത്തലത്തില്‍ ചോദ്യം ചെയ്യല്‍ നടക്കുന്ന എന്‍ഐഎ ആസ്ഥാനത്ത് കര്‍ശന സുരക്ഷയാണ് ഒരുക്കിയിരിക്കുന്നത്. മന്ത്രിക്ക് ക്ലീന്‍ ചിറ്റില്ലെന്ന് എന്‍ഫോഴ്‌സ്‌മെന്റ് നേരത്തേ വ്യക്തമാക്കിയിരുന്നു. മന്ത്രിയുടെ രാജിയാവശ്യപ്പെട്ട് സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ പ്രതിപക്ഷ പ്രതിഷേധം നടന്നുവരികയുമാണ്.

Related Stories

The Cue
www.thecue.in