ബാബറി മസ്ജിദ് തകര്‍ത്ത കേസില്‍ വിധി സെപ്റ്റംബര്‍ 30 ന്

ബാബറി മസ്ജിദ് തകര്‍ത്ത കേസില്‍ വിധി സെപ്റ്റംബര്‍ 30 ന്

ബാബറി മസ്ജിദ് തകര്‍ത്ത കേസില്‍ സെപ്റ്റംബര്‍ 30 ന് ലഖ്‌നൗ പ്രത്യേക കോടതി വിധി പറയും. ബിജെപി നേതാക്കളായ എല്‍കെ അദ്വാനി, മുരളി മനോഹര്‍ ജോഷി, കല്യാണ്‍ സിങ്, ഉമാ ഭാരതി, വിനയ് കത്യാര്‍ തുടങ്ങിയവരാണ് കേസിലെ പ്രതികള്‍. ബാബറി മസ്ജിദ് തകര്‍ക്കപ്പെട്ട് 28 വര്‍ഷത്തിന് ശേഷമാണ് നിര്‍ണായക വിധിയുണ്ടാകുന്നത്. സെപ്റ്റംബര്‍ 30 നുള്ളില്‍ കേസില്‍ വാദം കേട്ട് വിധി പ്രസ്താവിക്കണമെന്ന് സുപ്രീം കോടതി നിര്‍ദേശം നിലവിലുണ്ട്. പ്രത്യേക കോടതി ജഡ്ജി സുരേന്ദ്ര കുമാര്‍ യാദവാണ് വിധി പറയുക.

ബാബറി മസ്ജിദ് തകര്‍ത്ത കേസില്‍ വിധി സെപ്റ്റംബര്‍ 30 ന്
ബാബറി മസ്ജിദ് തകര്‍ത്തവര്‍ക്കെതിരായ കേസുകള്‍ റദ്ദാക്കണം, അയോധ്യ പ്രക്ഷോഭത്തില്‍ പങ്കെടുത്തവര്‍ക്ക് പെന്‍ഷന്‍ നല്‍കണമെന്നും ഹിന്ദുമഹാസഭ 

ഈ സാഹചര്യത്തിലാണ് 30 ന് വിധി പ്രസ്താവിക്കത്തവിധത്തില്‍ ക്രമീകരണങ്ങള്‍ നടത്തിയത്. ഗൂഢാലോചനാ കേസ് ഉള്‍പ്പെടെ ബാബറി മസ്ജിദ് തകര്‍ത്തതുമായി ബന്ധപ്പെട്ട മുഴുവന്‍ കേസുകളിലും ഒരുമിച്ച് വിചാരണ നടത്തണമെന്ന് സുപ്രീം കോടതി നേരത്തേ ഉത്തരവിട്ടിരുന്നു. ഇതേ തുടര്‍ന്ന് ഈ രീതിയിലാണ് വിചാരണ നടന്നത്. വിധി ദിനത്തില്‍ ഗൂഢാലോചനയില്‍ ഉള്‍പ്പെട്ട 32 പ്രതികളും അന്നേദിവസം കോടതിയില്‍ ഹാജരാകണമെന്ന് നിര്‍ദേശിച്ചിട്ടുണ്ട്.

ക്യുഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

കൊവിഡ് വ്യാപന സാഹചര്യമായതിനാല്‍ മുതിര്‍ന്ന നേതാക്കളുടെയും ചില സാക്ഷികളുടെയും മൊഴി വീഡിയോ കോണ്‍ഫറന്‍സിലൂടെയാണ് രേഖപ്പെടുത്തിയത്. ഗൂഢാലോചനയില്‍ പങ്കില്ലെന്നും രാഷ്ട്രീയ പകപോക്കലിനായി തങ്ങളെ വലിച്ചിഴച്ചെന്നുമാണ് അദ്വാനിയും ജോഷിയും ഉള്‍പ്പെടെയുള്ള നേതാക്കള്‍ കോടതിക്ക് മുന്‍പാകെ വാദിച്ചത്. ചുമത്തപ്പെട്ട കുറ്റം ഇവര്‍ നിഷേധിക്കുകയും ചെയ്തിരുന്നു.

Related Stories

No stories found.
logo
The Cue
www.thecue.in