മന്ത്രി കെ.ടി ജലീലിനെ രണ്ട് ദിവസത്തിനകം എന്‍ഐഎ ചോദ്യം ചെയ്യും
Around us

മന്ത്രി കെ.ടി ജലീലിനെ രണ്ട് ദിവസത്തിനകം എന്‍ഐഎ ചോദ്യം ചെയ്യും

THE CUE

THE CUE

യുഎഇ കോണ്‍സുലേറ്റ് വഴി മതഗ്രന്ഥങ്ങള്‍ എത്തുകയും വിതരണം നടത്തുകയും ചെയ്ത സംഭവവുമായി ബന്ധപ്പെട്ടുയര്‍ന്ന ആക്ഷേപങ്ങളില്‍ എന്‍ഐഎ രണ്ട് ദിവസത്തിനകം മന്ത്രി കെ.ടി ജലീലിനെ ചോദ്യം ചെയ്യുമെന്ന് വാര്‍ത്താ ഏജന്‍സിയായ ഐഎഎന്‍എസ് റിപ്പോര്‍ട്ട് ചെയ്യുന്നു. എന്‍ഐഎയുടെ മുതിര്‍ന്ന ഉദ്യോസ്ഥനാണ് ഇക്കാര്യം അറിയിച്ചതെന്നും ഏജന്‍സി വ്യക്തമാക്കുന്നു. മതഗ്രന്ഥങ്ങള്‍ എത്തിച്ചതിന്റെ മറവില്‍ സ്വര്‍ണക്കടത്ത് നടന്നോയെന്നാണ് എന്‍ഐഎ പരിശോധിക്കുന്നത്.

സ്വര്‍ണക്കടത്ത് കേസുമായി ബന്ധപ്പെട്ട് മന്ത്രി കെ.ടി ജലീലിന്റെ പേര് ചേര്‍ക്കപ്പെട്ടിട്ടില്ലെന്നും അധികൃതര്‍ വ്യക്തമാക്കുന്നു. സ്വപ്‌ന സുരേഷ് ഉപയോഗിച്ചിരുന്ന ഇലക്ട്രോണിക് ഡിവൈസുകളില്‍ നിന്ന് ഡിജിറ്റല്‍ തെളിവുകള്‍ ശേഖരിച്ചുവരികയാണെന്നും അന്വേഷണത്തിന്റെ ഭാഗമായി വീണ്ടും യുഎഇയിലേക്ക് പോകുമെന്നും എന്‍ഐഎ വൃത്തങ്ങള്‍ വ്യക്തമാക്കുന്നു. കെ.ടി ജലീലിന് ക്ലീന്‍ ചിറ്റ് നല്‍കിയിട്ടില്ലെന്ന് നേരത്തേ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് അറിയിച്ചിരുന്നു.

The Cue
www.thecue.in