'സുരേന്ദ്രന്റെ മാനസിക നില തെറ്റി'; എന്തും വിളിച്ചുപറയുമെന്ന അവസ്ഥയിലെന്ന് മുഖ്യമന്ത്രി

'സുരേന്ദ്രന്റെ മാനസിക നില തെറ്റി'; എന്തും വിളിച്ചുപറയുമെന്ന അവസ്ഥയിലെന്ന് മുഖ്യമന്ത്രി

ലൈഫ് മിഷന്‍ തട്ടിപ്പില്‍ ഒരു പങ്ക് മുഖ്യമന്ത്രിക്ക് പോയെന്നും മകനും മകള്‍ക്കും അഴിമതികളില്‍ പങ്കുണ്ടെന്നുമുള്ള കെ സുരേന്ദ്രന്റെ ആരോപണത്തിന് രൂക്ഷമായ ഭാഷയില്‍ മറുപടിയുമായി പിണറായി വിജയന്‍. സുരേന്ദ്രന്റെ മാനസിക നില തെറ്റിയിരിക്കുകയാണ്. എന്തും വിളിച്ചുപറയുന്ന അവസ്ഥയിലാണ്. അദ്ദേഹത്തിന് രാത്രിയോരോന്ന് തോന്നും, അതെല്ലാം വിളിച്ചുപറയുന്നത് പ്രത്യേക മാനസികാവസ്ഥയാണ്. ഇത്രമാത്രം മാനസിക നില തെറ്റിയ ഒരാളെ സംസ്ഥാന അദ്ധ്യക്ഷനായി ഇരുത്തുന്നല്ലോ എന്നത് ബിജെപി ചിന്തിക്കണം. സുരേന്ദ്രനല്ല പിണറായി വിജയന്‍, അത് ഓര്‍ത്താല്‍ മതിയെന്നും അദ്ദേഹം പറഞ്ഞു.

ഒരു പാര്‍ട്ടിയുടെ സംസ്ഥാന അദ്ധ്യക്ഷന്‍ ഒരടിസ്ഥാനവുമില്ലാതെ ഓരോന്ന് വിളിച്ചുപറയുന്നു. മാധ്യമങ്ങള്‍ അതിന് മെഗാഫോണായി നില്‍ക്കരുത്. സാധാരണഗതിയില്‍ സ്വീകരിക്കേണ്ട മര്യാദകള്‍ കാണിക്കണ്ടേ. എന്തടിസ്ഥാന്തതിലാണ് കെ സുരേന്ദ്രന്‍ ഇത്തരം ആരോപണങ്ങള്‍ ഉന്നയിക്കുന്നത്. അപവാദത്തെ അങ്ങനെ തന്നെ കാണാന്‍ മാധ്യമങ്ങള്‍ തയ്യാറാകണം. എങ്ങനെയാണ് അതെല്ലാം ഗൗരവമായ ആക്ഷേപങ്ങളാവുക. പറയുന്ന കാര്യങ്ങള്‍ക്ക് അടിസ്ഥാനം വേണ്ടേയെന്നും മുഖ്യമന്ത്രി ചോദിച്ചു.

അഴിമതി തീണ്ടാത്ത ഗവണ്‍മെന്റ് എന്ന പ്രതിഛായയ്ക്ക് അപവാദങ്ങളിലൂടെ മങ്ങലേല്‍പ്പിക്കാന്‍ സാധിക്കുമോയെന്ന് നോക്കുകയാണ്. സര്‍ക്കാര്‍ അഴിമതിയുടെ കൂടാരമാണെന്ന് വരുത്താനുമാണ് ശ്രമം. ഓരോരുത്തരുടെയും നില വെച്ച് മറ്റുള്ളവരെ അളക്കരുതെന്നും മുഖ്യമന്ത്രി പറഞ്ഞു. അതേസമയം കെ സുരേന്ദ്രനെതിരെ നിയമനടപടി സ്വീകരിക്കുമോയെന്ന ചോദ്യം മാധ്യമപ്രവര്‍ത്തകര്‍ ആവര്‍ത്തിച്ചെങ്കിലും അദ്ദേഹം ഒഴിഞ്ഞുമാറി.

Related Stories

No stories found.
logo
The Cue
www.thecue.in