സ്വപ്‌നയെയും റമീസിനെയും ഒരേ സമയം ആശുപത്രിയിലെത്തിച്ചതില്‍ ദൂരൂഹതയെന്ന് ആരോപണം, ജയില്‍വകുപ്പ് റിപ്പോര്‍ട്ട് തേടി
Around us

സ്വപ്‌നയെയും റമീസിനെയും ഒരേ സമയം ആശുപത്രിയിലെത്തിച്ചതില്‍ ദൂരൂഹതയെന്ന് ആരോപണം, ജയില്‍വകുപ്പ് റിപ്പോര്‍ട്ട് തേടി

By THE CUE

Published on :

സ്വര്‍ണ്ണക്കടത്ത് കേസിലെ പ്രതികളായ സ്വപ്‌നാ സുരേഷിനെയും കെ.ടി റമീസിനെയും ഒരേ സമയം ചികില്‍ക്കായി തൃശൂര്‍ മെഡിക്കല്‍ കോളജിലേക്ക് കൊണ്ടുവന്നതില്‍ ജയില്‍ വകുപ്പ് റിപ്പോര്‍ട്ട് തേടി. വിയ്യൂര്‍ ജയില്‍ മെഡിക്കല്‍ ഓഫീസറോടാണ് റിപ്പോര്‍ട്ട് ആവശ്യപ്പെട്ടത്.

ആറ് ദിവസത്തെ ചികിത്സയ്ക്കു ശേഷം സെപ്തംബര്‍ 12ന് ശനിയാഴ്ചയാണ് സ്വപ്ന സുരേഷ് ആശുപത്രി വിട്ടത്. ചികിത്സ തുടരേണ്ട സാഹചര്യമില്ലെന്ന വിലയിരുത്തലിലായിരുന്നു ഡിസ്ചാര്‍ജ്. ശനിയാഴ്ച ഉച്ചയ്ക്കു മൂന്നോടെ സ്വപ്നയെ വിയ്യൂര്‍ വനിതാ ജയിലിലേക്കു മാറ്റി. ഞായറാഴ്ച നെഞ്ചുവേദന അനുഭവപ്പെട്ടതിനെ തുടര്‍ന്ന് സ്വപ്നയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. ഇതില്‍ ദുരൂഹതയുണ്ടെന്നാണ് ആരോപണം. സുരക്ഷാ ചുമതലയുള്ള ഉദ്യോഗസ്ഥരുടെ ഫോണില്‍ വിളിച്ച് സ്വപ്‌നയോട് ഉന്നതര്‍ സംസാരിച്ചുവെന്ന് എന്‍ഐഎക്കും കസ്റ്റംസിനും വിവരം ലഭിച്ചതായി മീഡിയാ വണ്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

സ്വപ്ന സുരേഷിന്റെ മൊഴി ഉന്നതര്‍ക്ക് ചോര്‍ത്തിക്കൊടുക്കാന്‍ ശ്രമം നടക്കുന്നുവെന്ന് അനില്‍ അക്കര എംഎല്‍എയും ആരോപിച്ചു. ഗൂഢാലോചനക്ക് പിന്നില്‍ മന്ത്രി എ സി മൊയ്തീനും തൃശൂര്‍ മെഡിക്കല്‍ കോളജ് സൂപ്രണ്ടുമാണെന്നാണ് എംഎല്‍എയുടെ ആരോപണം. സ്വപ്നയെ തൃശൂര്‍ മെഡിക്കല്‍ കോളജില്‍ സ്വപ്നയെ പ്രവേശിപ്പിച്ചതിന് അടുത്ത ദിവസം മന്ത്രി എ സി മൊയ്തീന്‍ ആശുപത്രിയിലെത്തിത് ഇതിനാണെന്നും അനില്‍ അക്കര.

The Cue
www.thecue.in