സെസ്‌ക്വിപെഡാലിയന്‍, റൊഡോമൊണ്ടേഡ്...'; വലിയ വാക്കുകളില്‍ പ്രശംസിക്കുമോയെന്ന് ചോദിച്ച ചേതന്‍ ഭഗത്തിനോട് ശശി തരൂര്‍
Around us

സെസ്‌ക്വിപെഡാലിയന്‍, റൊഡോമൊണ്ടേഡ്...'; വലിയ വാക്കുകളില്‍ പ്രശംസിക്കുമോയെന്ന് ചോദിച്ച ചേതന്‍ ഭഗത്തിനോട് ശശി തരൂര്‍

By THE CUE

Published on :

വലിയ വാക്കുകളില്‍ പ്രശംസിക്കാമോയെന്ന് ചോദിച്ച ചേതന്‍ ഭഗത്തിനെ ചിരപരിചിതമല്ലാത്ത വാക്കുകളില്‍ പുകഴ്ത്തി ശശി തരൂര്‍ എംപി. എഴുത്തുകാരന്‍ ചേതന്‍ ഭഗത്തിന്റെ ലേഖനത്തെ വാഴ്ത്തി ശശി തരൂര്‍ ട്വീറ്റ് ചെയ്തിരുന്നു. മോദി ഭരണം,കൊവിഡ് 19 സൃഷ്ടിച്ച ആഘാതം,വളര്‍ച്ചാനിരക്കിലെ കൂപ്പുകുത്തല്‍ എന്നിവ വിശദമാക്കിയായിരുന്നു ചേതന്‍ ഭഗത്തിന്റെ ലേഖനം. അത് വളരെ മികച്ചതായിരുന്നുവെന്ന് ശശി തരൂര്‍ ട്വീറ്റ് ചെയ്തു. 'ലാളിത്യവും വക്രീകരണമില്ലായ്മയുമാണ് ചേതന്റെ എഴുത്തിന്റെ സവിശേഷത. അദ്ദേഹത്തിന്റെ സന്ദേശം വ്യക്തമാണ്. ഭരണത്തിലുള്ള ചേതന്റെ ആരാധകര്‍ അതിന്‍മേല്‍ പ്രവര്‍ത്തിക്കാന്‍ തയ്യാറാകുമെന്നാണ് പ്രതീക്ഷിക്കുന്നത്' എന്നായിരുന്നു തരൂരിന്റെ ട്വീറ്റ്. എന്നാല്‍ ഇതിന് മറുപടിയായി ചേതന്‍ ഇങ്ങനെ കുറിച്ചു. 'ഒരു അപേക്ഷയുണ്ട്. അടുത്തതവണ ചില വലിയ വാക്കുകളാല്‍ എന്നെ പ്രശംസിക്കണം,നിങ്ങള്‍ക്കുമാത്രം കഴിയുന്ന രീതിയില്‍' .ചേതന്റെ ആവശ്യം അംഗീകരിച്ച തരൂര്‍ ചില വലിയ വാക്കുകളും ചിരപരിചിതമല്ലാത്തവയും കൂട്ടിയിണക്കി മറുപടി നല്‍കുകയായിരുന്നു.

ശശി തരൂരിന്റെ ട്വീറ്റ്

Sure, @chetan_bhagat! It's clear you are not sesquipedalian nor given to rodomontade. Your ideas are unembellished with tortuous convolutions & expressed without ostentation. I appreciate the limpid perspicacity of today's column.

ക്യുഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

ട്വീറ്റിന്റെ പരിഭാഷ

തീര്‍ച്ചയായും ചേതന്‍ ഭഗത്, നിങ്ങള്‍ (sesquipeda-li-an)നീളമുള്ള വാക്കുകള്‍ ഉപയോഗിക്കുന്നയാളോ (Rodomontade) പൊങ്ങച്ചം പറയുന്ന ആളോ അല്ലെന്ന് വ്യക്തമാണ്. താങ്കളുടെ ആശയങ്ങള്‍ പൊടിപ്പും തൊങ്ങലുകളുമില്ലാത്തതും (unembelli-shed) വളച്ചുകെട്ടിപ്പറയാത്തതും (Tortous) പ്രകടനപരതയില്ലാത്തതുമാണ് (Ostentation ). ഇന്നത്തെ കോളത്തിലെ തെളിഞ്ഞ (Limpid) ഉള്‍ക്കാഴ്ചയെ (Perspicacity ) ഞാന്‍ അഭിനന്ദിക്കുന്നു.

The Cue
www.thecue.in