'കാനം കാശിക്ക് പോയോ'; മന്ത്രിസഭ രാജിവെയ്ക്കണമെന്ന് ചെന്നിത്തല
Around us

'കാനം കാശിക്ക് പോയോ'; മന്ത്രിസഭ രാജിവെയ്ക്കണമെന്ന് ചെന്നിത്തല

By THE CUE

Published on :

നാറിയ ഭരണം കാരണം കേരള ജനതയ്ക്ക് മുന്നോട്ട് പോകാന്‍ കഴിയുന്നില്ലെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. മന്ത്രിപുത്രന്‍മാര്‍ക്കും പുത്രിമാര്‍ക്കും എതിരായ ആരോപണങ്ങളായിരിക്കും വരും ദിവസങ്ങളില്‍ പുറത്ത് വരിക. ഇത്രയേറെ ആരോപണങ്ങള്‍ ഉയരുമ്പോഴും പ്രതികരിക്കാത്ത കാനം രാജേന്ദ്രന്‍ കാശിക്ക് പോയിരിക്കുകയാണോയെന്നും രമേശ് ചെന്നിത്തല ചോദിച്ചു.

അന്തസ്സുണ്ടെങ്കില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ രാജിവെച്ച് ഒഴിയണം. പാര്‍ട്ടി സെക്രട്ടറിയുടെ മകനെ ഇഡി ചോദ്യം ചെയ്തു. ഇപ്പോള്‍ മന്ത്രിയുടെ മകനെതിരെ ആരോപണം ഉയര്‍ന്നിരിക്കുന്നു. പാവപ്പെട്ടവര്‍ക്ക് വേണ്ടിയുള്ള ലൈഫ് മിഷന്‍ പദ്ധയില്‍ നിന്നും കമ്മീഷന്‍ കൈപ്പറ്റിയ സ്വപ്‌ന സുരേഷുമായി മന്ത്രി പുത്രന് എന്ത് ബന്ധമാണെന്ന് പുറത്തുവരണമെന്നും രമേശ് ചെന്നിത്തല പറഞ്ഞു.

സര്‍ക്കാരിനെതിരെ ആരോപണങ്ങള്‍ ഉയരുമ്പോഴും സിപിഐയും കാനം രാജേന്ദ്രനും എവിടെയാണെന്നും പ്രതികരിക്കാത്തതെന്ത് കൊണ്ടാണെന്നും രമേശ് ചെന്നിത്തല ചോദിച്ചു. ഗുരുതരമായ കുറ്റങ്ങളും അഴിമതിയും പ്രോട്ടോക്കോള്‍ ലംഘനവുമാണ് പുറത്ത് വരുന്നത്. മന്ത്രിസഭ തന്നെ രാജിവെക്കണമെന്നാണ് രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു. ഈ മാസം 22ന് സെക്രട്ടറിയേറ്റിന് മുന്നിലും ജില്ലാ കളക്ടറേറ്റുകളിലും യുഡിഎഫ് സമരം നടത്തുമെന്നും രമേശ് ചെന്നിത്തല അറിയിച്ചു.

The Cue
www.thecue.in