കണ്ണൂരില്‍ വഴിയോര കച്ചവടക്കാരന്‍ വില്‍പ്പനയ്ക്ക് വെച്ചവ ചവിട്ടിത്തെറിപ്പിച്ച് എസ്‌ഐ ; പ്രതിഷേധം ശക്തം

കണ്ണൂരില്‍ വഴിയോര കച്ചവടക്കാരന്‍ വില്‍പ്പനയ്ക്ക് വെച്ചവ ചവിട്ടിത്തെറിപ്പിച്ച് എസ്‌ഐ ; പ്രതിഷേധം ശക്തം

കണ്ണൂര്‍ മാര്‍ക്കറ്റില്‍ വഴിയോര കച്ചവടക്കാരന്‍ ഉന്തുവണ്ടിയില്‍ വില്‍പ്പനയ്ക്ക് വെച്ചിരുന്ന പഴങ്ങള്‍ ചവിട്ടിത്തെറിപ്പിച്ച് എസ്‌ഐ. ടൗണ്‍ എസ്‌ഐ ബിഎസ് ബാവിഷില്‍ നിന്നാണ് മോശം പെരുമാറ്റമുണ്ടായത്. ഇതിന്റെ മൊബൈല്‍ ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്. വഴിയോരക്കച്ചവടക്കാരന് നേരെ എസ്‌ഐ ആക്രോശിക്കുന്നതും ശേഷം കാലുകൊണ്ട് ഉന്തുവണ്ടിക്ക് ചവിട്ടുന്നതും പഴങ്ങള്‍ നിലത്ത് ചിതറുന്നതും ദൃശ്യങ്ങളിലുണ്ട്.

കണ്ണൂരില്‍ വഴിയോര കച്ചവടക്കാരന്‍ വില്‍പ്പനയ്ക്ക് വെച്ചവ ചവിട്ടിത്തെറിപ്പിച്ച് എസ്‌ഐ ; പ്രതിഷേധം ശക്തം
ഇപി ജയരാജനെ മാറ്റിനിര്‍ത്തിയത് ജാഗ്രതക്കുറവില്‍; ജലീലിനെ നശിപ്പിക്കുക പ്രതിപക്ഷ ലക്ഷ്യമെന്ന് എകെ ബാലന്‍

മറ്റൊരു ബോക്‌സില്‍ സൂക്ഷിച്ചിരുന്നവയും ചവിട്ടിത്തെറിപ്പിച്ച നിലയില്‍ കാണാം. സംഭവത്തില്‍ സമഗ്രമായ അന്വേഷണം നടത്തി കുറ്റക്കാരായ പൊലീസുകാര്‍ക്കെതിരെ നടപടി വേണമെന്ന് മെര്‍ച്ചന്റ് ചേംബര്‍ ആവശ്യപ്പെട്ടു. മനുഷ്യവാകാശലംഘനമാണ് നടന്നതെന്നും വഴിയോരക്കച്ചവടത്തിലൂടെ ഉപജീവനം നടത്തുന്നയാളിന് നേരെ മോശം പെരുമാറ്റമാണുണ്ടായതെന്നും ജില്ലാ മെര്‍ച്ചന്റ് ചേബംര്‍ വ്യക്തമാക്കി.

വാഹനങ്ങള്‍ക്ക് കടന്നുപോകാന്‍ കഴിയാത്ത വിധം റോഡില്‍ കച്ചവടം നടത്തിയതിനാണ് ഉന്തുവണ്ടി മാറ്റാന്‍ പറഞ്ഞതെന്നും വിഷയത്തില്‍ സംഘടിതമായ വ്യാജ പ്രചരണമാണ് നടക്കുന്നതെന്നുമാണ് പൊലീസ് വിശദീകരണം.

Related Stories

No stories found.
logo
The Cue
www.thecue.in