സ്വപ്‌നയില്‍ നിന്ന് ഇ.പി ജയരാജന്റെ മകന് ഭീമമായ കമ്മീഷന്‍ കിട്ടിയെന്ന് കെ.സുരേന്ദ്രന്‍, അന്വേഷണം അട്ടിമറിക്കാന്‍ നീക്കം
Around us

സ്വപ്‌നയില്‍ നിന്ന് ഇ.പി ജയരാജന്റെ മകന് ഭീമമായ കമ്മീഷന്‍ കിട്ടിയെന്ന് കെ.സുരേന്ദ്രന്‍, അന്വേഷണം അട്ടിമറിക്കാന്‍ നീക്കം

THE CUE

THE CUE

മന്ത്രി ഇ.പി ജയരാജന്റെ മകനെതിരെ ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ.സുരേന്ദ്രന്‍. ലൈഫ് മിഷന്‍ ഇടപാടില്‍ ഇ.പി ജയരാജന്റെ മകന്‍ ഒരു കോടി രൂപ കമ്മീഷന്‍ കൈപ്പറ്റിയെന്ന ആരോപണമാണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നതെന്ന് കെ. സുരേന്ദ്രന്‍. ജലീലിനൊപ്പം ഇ.പി ജയരാജന്റെ മകനെതിരെ ആരോപണം വന്നതാണ് സിപിഎമ്മിന്റെ ഇപ്പോഴത്തെ വേവലാതിക്ക് കാരണമെന്നും സുരേന്ദ്രന്‍. ഇ.പി.ജയരാജന്റെ മകനും സ്വപ്ന സുരേഷും തട്ടിപ്പുസംഘങ്ങളും തമ്മിലുളള ബന്ധം കൂടുതല്‍ തെളിഞ്ഞുവരികയാണ്. റെഡ് ക്രസന്റുമായി ബന്ധപ്പെട്ട ലൈഫ് മിഷന്‍ തട്ടിപ്പില്‍ പാര്‍ട്ടി ചാനല്‍ തന്നെ കമ്മിഷന്‍ നാലരക്കോടിയാണെന്ന് വ്യക്തമാക്കിയിരുന്നുവെന്നും കെ.സുരേന്ദ്രന്‍.

കേന്ദ്രഅന്വേഷണം മുഖ്യമന്ത്രി പ്രധാനമന്ത്രിക്ക് അയച്ച കത്തിന്റെ അടിസ്ഥാനത്തിലാണ് സ്വര്‍ണ്ണക്കടത്ത് കേസ് എന്‍.ഐ.എയും കസ്റ്റംസും എന്‍ഫോഴ്‌സ്‌മെന്റും ഈ കേസ് അന്വേഷിക്കുന്നതെന്നാണ് ഇത്രയും നാള്‍ സിപിഐഎം നേതാക്കള്‍ പറഞ്ഞിരുന്നത്. വമ്പന്‍ സ്രാവുകളും പാര്‍ട്ടി നേതാക്കളും കേസില്‍ പെടുമോ എന്ന പേടിയാണ് അന്വേഷണ സംഘത്തിനെതിരെ തിരിയാന്‍ പാര്‍ട്ടിയെ പ്രേരിപ്പിച്ചത്.

സ്വര്‍ണ്ണക്കടത്ത് കേസിലെ പ്രതി സ്വപ്നാ സുരേഷിന്റെ ബാങ്ക് ലോക്കറില്‍ നിന്ന് ഒരു കോടി രൂപമാത്രമാണ് കണ്ടെത്തിയത്. കമ്മീഷനില്‍ ഭീമമായ തുക ഇ.പി.ജയരാജന്റെ മകനിലേക്കാണ് പോയതെന്നാണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്ന വിവരമെന്നും കെ.സുരേന്ദ്രന്‍. ഇഡിക്കെതിരെ പരസ്യമായ നിലപാട് സ്വീകരിക്കാന്‍ സിപിഎമ്മിനെ പ്രേരിപ്പിക്കുന്നതിന് കാരണം ഇതാണെന്നും ബിജെപി അധ്യക്ഷന്‍. കഴിഞ്ഞ രണ്ടുമാസമായി അന്വേഷണം ശരിയായ ദിശയിലാണ്, കേന്ദ്ര ഏജന്‍സികള്‍ അന്വേഷിക്കട്ടെ ഞങ്ങള്‍ക്ക് ഭയമില്ല. അന്വേഷണത്തെ സ്വാഗതം ചെയ്യുന്നുവെന്ന് പറഞ്ഞവര്‍ ഇപ്പോള്‍ പരസ്യമായാണ് അന്വേഷണത്തിനെതിരെ രംഗത്ത് വരുന്നതെന്നും കെ സുരേന്ദ്രന്‍.

കേന്ദ്ര ഏജന്‍സികള്‍ക്കെതിരെ സിപിഎം നടത്തുന്ന ആരോപണങ്ങള്‍ അപലപനീയമാണ്. നിയമ വാഴ്ചയോടുള്ള വെല്ലുവിളിയാണിത്. സര്‍ക്കാരിലും പാര്‍ട്ടിയിലും ഉള്ളവര്‍ കുടുങ്ങും എന്ന ഭീതിയാണ് ആരോപണത്തിന് പിന്നില്‍.ടിപി കേസിലും പി ജയരാജന്‍ പ്രതിയായ കേസിലും ഇടപെട്ടത് പോലെയാണ് ഇതെന്നും സുരേന്ദ്രന്‍.

എം സി കമറുദ്ദീന്‍ എംഎല്‍എയെ അറസ്റ്റ് ചെയ്യാത്തതിന് പിന്നില്‍ സിപിഐഎം ആണെന്നും ബിജെപി ആരോപിക്കുന്നു. എങ്ങനെയാണ് 135 കോടി രൂപ കൊടുത്തു ലീഗിന് പ്രശ്‌നം പരിഹരിക്കാന്‍ കഴിയുക? പണത്തിന്റെ സ്രോതസ് വ്യക്തമാക്കണം. കോടിയേരിയുടെ മകന്റെ കേസ് അറബിക്ക് പണം എങ്ങനെ കൊടുത്തു പ്രശ്‌നം പരിഹരിച്ചു? ബിഹാറിലെ പെണ്‍കുട്ടി ഇപ്പോള്‍ നഷ്ടപരിഹാരം ആവശ്യപ്പെട്ടു കാണുന്നില്ല. എങ്ങനെ ഈ പ്രശ്‌നങ്ങള്‍ സെറ്റില്‍ ചെയ്‌തെന്ന് വ്യക്തമാക്കണമെന്നും സുരേന്ദ്രന്‍ മാധ്യമങ്ങളോട് പറഞ്ഞു.

The Cue
www.thecue.in