കേന്ദ്ര ആഭ്യന്തരമന്ത്രി അമിത്ഷായെ എയിംസില്‍ പ്രവേശിപ്പിച്ചു
Around us

കേന്ദ്ര ആഭ്യന്തരമന്ത്രി അമിത്ഷായെ എയിംസില്‍ പ്രവേശിപ്പിച്ചു

By THE CUE

Published on :

ശ്വസന ബുദ്ധിമുട്ടുകളെ തുടര്‍ന്ന് കേന്ദ്ര അഭ്യന്ത്രരമന്ത്രി അമിത് ഷായെ വീണ്ടും ഡല്‍ഹിയിലെ ഓള്‍ ഇന്ത്യ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസില്‍ പ്രവേശിപ്പിച്ചു. ശനിയാഴ്ച രാത്രി 11 മണിയോടെയാണ് അദ്ദേഹത്തെ ഇവിടേക്ക് മാറ്റിയത്. കൊവിഡ് മുക്തനായെങ്കിലും ശ്വസന പ്രക്രിയയില്‍ ചില വിഷമതകള്‍ അദ്ദേഹം നേരിടുന്നുണ്ടായിരുന്നു. ഓഗസ്റ്റ് രണ്ടിനാണ് അമിത്ഷായ്ക്ക് കൊവിഡ് സ്ഥിരീകരിച്ചത്.

തുടര്‍ന്ന് ഗുരുഗ്രാമിലെ മേദാന്ത ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. രോഗമുക്തിയെ തുടര്‍ന്ന് ഓഗസ്റ്റ് 14 ന് അദ്ദേഹം ആശുപത്രി വിട്ടു. തുടര്‍ന്ന് വിശ്രമത്തില്‍ കഴിയവെ ക്ഷീണവും ശരീര വേദനയും അനുഭവപ്പെട്ടതിനെ തുടര്‍ന്ന് ഓഗസ്റ്റ് 18 ന് എയിംസില്‍ പ്രവേശിപ്പിച്ചു. ശേഷം ഓഗസ്റ്റ് 31 ന് അദ്ദേഹത്തെ ഡിസ്ചാര്‍ജ് ചെയ്തു. എന്നാല്‍ തുടര്‍ന്നും ശാരീരികാസ്വാസ്ഥ്യമുണ്ടായ സാഹചര്യത്തിലാണ് വീണ്ടും എയിംസില്‍ പ്രവേശിപ്പിച്ചിരിക്കുന്നത്.

The Cue
www.thecue.in