എം എം മണി
എം എം മണി
Around us

ജലീല്‍ തെറ്റ് ചെയ്തിട്ടില്ലെന്ന് എം.എം മണി, 'വേറൊന്നും ചെയ്യാനില്ലാത്ത കൊണ്ടാണ് കോണ്‍ഗ്രസ് പ്രതിഷേധം'

THE CUE

THE CUE

സ്വര്‍ണ്ണക്കടത്ത് കേസില്‍ എന്‍ഫോഴ്സ്മെന്റ് ചോദ്യം ചെയ്ത മന്ത്രി കെ.ടി ജലീലിനെ പിന്തുണച്ച് വൈദ്യുത മന്ത്രി എം.എം മണി. ഇ.ഡി ചോദ്യം ചെയ്യല്‍ നടപടിക്രമം മാത്രമാണെന്നും, ജലീല്‍ തെറ്റ് ചെയ്തെന്ന് കരുതുന്നില്ലെന്നും മന്ത്രി. വേറൊന്നും ചെയ്യാനില്ലാത്തത് കൊണ്ടാണ് കോണ്‍ഗ്രസുകാര്‍ പ്രതിഷേധിക്കുന്നതെന്നും മന്ത്രി എം.എം മണി.

മന്ത്രി കെ. ടി ജലീല്‍ രാജി വെക്കണമെന്നാവശ്യപ്പെട്ട് സംസ്ഥാനത്തുടനീളം കോണ്‍ഗ്രസും മുസ്ലീം ലീഗും ബിജെപിയും പ്രതിഷേധിക്കുകയാണ്. സെക്രട്ടേറിയറ്റിലേക്ക് യൂത്ത് ലീഗ്, യുവമോര്‍ച്ച പ്രവര്‍ത്തകര്‍ നടത്തിയ മാര്‍ച്ചില്‍ സംഘര്‍ഷമുണ്ടായി. ജില്ലാ കേന്ദ്രങ്ങളിലേക്ക് നടന്ന മാര്‍ച്ചിലും സംഘര്‍ഷങ്ങളുണ്ടായി.

മലപ്പുറം വളാഞ്ചേരിയിലെ മന്ത്രി കെ.ടി ജലീലിന്റെ വീട്ടിലേക്ക് നടത്തിയ മാര്‍ച്ച് പൊലീസ് റോഡില്‍ തടഞ്ഞു. തൃശൂര്‍ കമ്മീഷണര്‍ ഓഫീസിലേക്ക് നടന്ന മാര്‍ച്ചില്‍ ബിജെപി നേതാവ് ബി ഗോപാലകൃഷ്ണന് പരിക്കേറ്റു. യുവജനസംഘടനകളായ യൂത്ത് കോണ്‍ഗ്രസും, യൂത്ത് ലീഗും യുവമോര്‍ച്ചയും ജില്ലാ കേന്ദ്രങ്ങളിലേക്ക് പ്രതിഷേധമാര്‍ച്ച് നടത്തി.

The Cue
www.thecue.in