അലനും താഹയും പുറത്തിറങ്ങി; കൂടെ നിന്നവര്‍ക്ക് നന്ദി പറഞ്ഞ് ബന്ധുക്കള്‍

അലനും താഹയും പുറത്തിറങ്ങി; കൂടെ നിന്നവര്‍ക്ക് നന്ദി പറഞ്ഞ് ബന്ധുക്കള്‍

പന്തിരാങ്കാവ് യുഎപിഎ കേസില്‍ ജാമ്യം ലഭിച്ച വിദ്യാര്‍ത്ഥികളായ അലന്‍ ഷുഹൈബും താഹ ഫസലും ജയില്‍ നിന്നും പുറത്തിറങ്ങി.പത്ത് മാസത്തെ ജയില്‍ വാസത്തിന് ശേഷമാണ് പുറത്തിറങ്ങിയത്. വിയ്യൂര്‍ അതീവ സുരക്ഷാ ജയിലിലാണ് ഇരുവരെയും പാര്‍പ്പിച്ചിരുന്നത്. രക്ഷിതാക്കള്‍ക്കും അഭിഭാഷകര്‍ക്കുമൊപ്പം ഇരുവരും കോഴിക്കോട്ടേക്ക് മടങ്ങി.ഇരുവരുടെയും ജാമ്യം റദ്ദാക്കണമെന്ന് എന്‍ഐഎ ഹൈക്കോടതിയിയെ സമീപിച്ചിരുന്നു. ഇത് പരിഗണിക്കുന്നത് തിങ്കളാഴ്ചത്തേക്ക് മാറ്റിവെച്ചു.

അലന്റെയും താഹയുടെയും രക്ഷിതാക്കളും അടുത്ത ബന്ധുവുമാണ് കോടതിയിലെത്തി ജാമ്യ നടപടികള്‍ പൂര്‍ത്തിയാക്കിയത്. കൂടെ നിന്ന എല്ലാവര്‍ക്കും രക്ഷിതാക്കള്‍ നന്ദി പറഞ്ഞു.സന്തോഷമുണ്ടെന്ന് അലന്റെ അമ്മ സബിത ശേഖര്‍ പ്രതികരിച്ചു. മാധ്യമങ്ങളോട് ഇരുവര്‍ക്കും നിയന്ത്രണമുണ്ട്.

കര്‍ശന ഉപാധികളോടെയാണ് അലനും താഹക്കും ജാമ്യം അനുവദിച്ചത്. കഴിഞ്ഞ വര്‍ഷം നവംബര്‍ ഒന്നിനാണ് അലനെയും താഹയെയും അറസ്റ്റ് ചെയ്തത്.

Related Stories

No stories found.
The Cue
www.thecue.in