കണ്ണൂരില്‍ പതിനേഴുകാരന് പീഡനം; ബന്ധു ഉള്‍പ്പടെ മൂന്ന് പേര്‍ അറസ്റ്റില്‍
Around us

കണ്ണൂരില്‍ പതിനേഴുകാരന് പീഡനം; ബന്ധു ഉള്‍പ്പടെ മൂന്ന് പേര്‍ അറസ്റ്റില്‍

THE CUE

THE CUE

കണ്ണൂര്‍ പരിയാരത്ത് പതിനേഴുകാരനെ ലൈംഗികമായി പീഡിപ്പിച്ച മൂന്ന് പേരെ പൊലീസ് അറസ്റ്റ് ചെയ്തു. ബന്ധു ഉള്‍പ്പടെയാണ് പിടിയിലായത്. പരിയാരം സ്വദേശികളായ വാസു, കുഞ്ഞിരാമന്‍, മോഹനന്‍ എന്നിവരെയാണ് പരിയാരം പൊലീസ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ മൂന്ന് വര്‍ഷത്തോളം വിദ്യാര്‍ത്ഥിയെ മൂന്നുപേരും പലതവണയായി പീഡിപ്പിച്ചെന്നാണ് പരാതി.

പണവും ചായയും നല്‍കാമെന്ന് പറഞ്ഞായിരുന്നു പീഡനമെന്ന് പൊലീസ് അറിയിച്ചു. 2017 ഏപ്രിലില്‍ പല ദിവസങ്ങളിലായി പ്രതി വാസു വിദ്യാര്‍ത്ഥിയെ എമ്പേറ്റിലെ തന്റെ വീട്ടില്‍ കൊണ്ടുപോയി പീഡിപ്പിച്ചിരുന്നു. വിദ്യാര്‍ത്ഥിയുടെ ബന്ധു കൂടിയായ കുഞ്ഞിരാമന്‍ ഇക്കഴിഞ്ഞ ജൂണ്‍ 24 നാണ് സ്വന്തം വീട്ടില്‍ വച്ച് പീഡനത്തിരയാക്കിയത്. ഓഗസ്റ്റ് ഏഴിന് രാവിലെ പ്രതി മോഹനന്‍ വിദ്യാര്‍ത്ഥിയെ റോഡരികിലെ കാട്ടില്‍ കൊണ്ടുപോയി പീഡനത്തിന് ഇരയാക്കിയെന്നും പരാതിയില്‍ പറയുന്നു.

സംശയം തോന്നിയ വിദ്യാര്‍ത്ഥിയുടെ അമ്മാവനാണ് ചൈല്‍ഡ് ലൈനില്‍ പരാതി നല്‍കിയത്. പ്രതികളെ പയ്യന്നൂര്‍ മജിസ്‌ട്രേറ്റ് കോടതി റിമാന്‍ഡ് ചെയ്തു.

The Cue
www.thecue.in