കമറുദ്ദീനില്‍ അതൃപ്തി; നേരില്‍ കാണാന്‍ നില്‍ക്കാതെ ലീഗ് നേതൃത്വം

കമറുദ്ദീനില്‍ അതൃപ്തി; നേരില്‍ കാണാന്‍ നില്‍ക്കാതെ ലീഗ് നേതൃത്വം

തട്ടിപ്പുകേസില്‍ പ്രതി ചേര്‍ക്കപ്പെട്ട എം സി കമറുദ്ദീന്‍ എംഎല്‍എയെ മുസ്ലിം ലീഗ് നേതൃത്വം അതൃപ്തി അറിയിച്ചു. നേതാക്കളോട് വിശദീകരിക്കാനെത്തിയ എം സി കമറുദ്ദീന്‍ എംഎല്‍എയെ കാണാന്‍ നേതൃത്വം തയ്യാറായില്ല. മടങ്ങിപ്പോകാന്‍ ലീഗ് നേതൃത്വം ആവശ്യപ്പെട്ടു. ഫോണില്‍ കമറുദ്ദീനുമായി സംസാരിച്ചു.

കാസര്‍കോട് ജില്ലയില്‍ നിന്നുള്ള ലീഗ് നേതാക്കളുമായി ലീഗ് നേതാക്കള്‍ സംസാരിച്ചു. പി കെ കുഞ്ഞാലിക്കുട്ടി, കെപിഎ മജീദ് എന്നിവരാണ് ചര്‍ച്ച നടത്തിയത്. പാണക്കാട് ഹൈദരലി ശിഹാബ് തങ്ങളുമായി സംസാരിച്ചതിന് ശേഷം നടപടി എടുക്കുമെന്ന് പി കെ കുഞ്ഞാലിക്കുട്ടി എംപി അറിയിച്ചു.

രാവിലെ 10 മണിക്ക് എംസി കമറുദ്ദീനുമായി ചര്‍ച്ച നടത്താനായിരുന്നു നേരത്തെ തീരുമാനിച്ചിരുന്നത്. ഉച്ചയ്ക്ക് ശേഷമാക്കി മാറ്റി. നേതൃത്വം ചര്‍ച്ച നടത്തിയതിന് ശേഷം ഹൈദരലി ശിഹാബ് തങ്ങളെ നേരിട്ട് കാണാമെന്നാണ് കമറുദ്ദീനെ അറിയിച്ചത്.

ക്യുഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

ജ്വല്ലറി നിക്ഷേപത്തട്ടിപ്പ് കേസിലെ മുഖ്യപ്രതിയാണ് എം സി കമറുദ്ദീന്‍ എംഎല്‍എ. നിരവധി പരാതികളാണ് എംഎല്‍എയ്ക്കെതിരെ ഉയര്‍ന്നിരിക്കുന്നത്. പരാതി നല്‍കിയവരില്‍ ഭൂരിഭാഗവും മുസ്ലിംലീഗ് പ്രവര്‍ത്തകരും അനുഭാവികളുമാണ്. തട്ടിപ്പ് നടത്തിയിട്ടില്ലെന്നാണ് എംസി കമറുദ്ദീന്റെ വാദം. ബിസിനസ് തകര്‍ന്നത് കൊണ്ടുള്ള പ്രതിസന്ധിയാണെന്നും എംസി കമറുദ്ദീന്‍ പറയുന്നു.

Related Stories

No stories found.
logo
The Cue
www.thecue.in