മുഖ്യമന്ത്രിയുടെ വീഡിയോ കോണ്‍ഫറന്‍സിനിടെ സര്‍ക്കാരിനെതിരായ ചാനല്‍വാര്‍ത്ത; വിശദീകരണം തേടി വിദ്യാഭ്യാസ വകുപ്പ്
Around us

മുഖ്യമന്ത്രിയുടെ വീഡിയോ കോണ്‍ഫറന്‍സിനിടെ സര്‍ക്കാരിനെതിരായ ചാനല്‍വാര്‍ത്ത; വിശദീകരണം തേടി വിദ്യാഭ്യാസ വകുപ്പ്

THE CUE

THE CUE

മുഖ്യമന്ത്രി പിണറായി വിജയന്റെ വീഡിയോ കോണ്‍ഫറന്‍സിനിടെ സ്വകാര്യ ചാനലിലെ സര്‍ക്കാരിനെതിരായ വാര്‍ത്തയുടെ ശബ്ദം കടന്നുകയറി. സംസ്ഥാനത്തെ 34 സ്‌കൂളുകളുടെ നവീകരണ പദ്ധതി ഉദ്ഘാടനം ചെയ്യുന്നതിനിടെയായിരുന്നു സംഭവം. ഇതേതുടര്‍ന്ന് പത്ത് മിനിറ്റോളം വീഡിയോ കോണ്‍ഫറന്‍സ് നിര്‍ത്തിവെച്ചു. പരിപാടി പുനരാരംഭിച്ചപ്പോള്‍ ചാനലിനും വാര്‍ത്തയ്ക്കുമെതിരെ മുഖ്യമന്ത്രി ആഞ്ഞടിച്ചു. വാര്‍ത്ത പരിപാടിക്കിടക്ക് കയറി വന്നത് സംബന്ധിച്ച് വിദ്യാഭ്യാസ വകുപ്പ് വിശദീകരണം തേടിയിട്ടുണ്ട്.

ലൈഫ് മിഷന്‍ ആരോപണവും സ്വര്‍ണക്കടത്തും ഉള്‍പ്പടെയുള്ള ചാനല്‍ വാര്‍ത്തയുടെ ശബ്ദമാണ് പരിപാടിക്കിടെ കയറിവന്നത്. ഒന്നര മിനിറ്റോളം ഇത് ചടങ്ങിനിടെ കേട്ടു. ചാനലുകള്‍ക്കു നല്‍കിയ വിഡിയോ കോണ്‍ഫറന്‍സ് ലിങ്കിലേക്കു വാര്‍ത്തയുടെ ഓഡിയോ ഔട്ട്പുട്ട് കയറി വരികയായിരുന്നു. തുടര്‍ന്ന് പരിപാടി നിര്‍ത്തിവെക്കുകയും, സാങ്കേതികത്തകരാര്‍ പരിഹരിച്ച ശേഷം പുനരാരംഭിക്കുകയുമായിരുന്നു.

ക്യുഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

കേട്ടതെല്ലാം അസംബന്ധമാണെന്നും, എല്ലാ തരത്തിലും തെറ്റിദ്ധാരണ പരത്താന്‍ ശ്രമം നടക്കുന്ന കാലമാണിതെന്നും പ്രസംഗത്തില്‍ മുഖ്യമന്ത്രി വിമര്‍ശിച്ചു. പ്രധാന മാധ്യമങ്ങളില്‍ ഒന്ന് അപവാദ വ്യവസായത്തിന് ഒരുങ്ങിപ്പുറപ്പെട്ടിരിക്കുകയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി. കൈറ്റ് വിക്ടേഴ്സ് ലൈവായി സംപ്രേഷണംചെയ്ത പരിപാടിക്ക് മാധ്യമങ്ങളെ ക്ഷണിച്ചിരുന്നില്ല. കിഫ്ബിയാണ് മാധ്യമങ്ങള്‍ക്ക് ലൈവ് നല്‍കാന്‍ സംവിധാനമൊരുക്കിയത്. പരിപാടിക്കിടെയുണ്ടായ സാങ്കോതികപ്പിഴവിനെ കുറിച്ച് വിദ്യാഭ്യാസ വകുപ്പ് ചാനലിന്റെ വിശദീകരണം തേടിയിട്ടുണ്ട്.

The Cue
www.thecue.in