ബിജെപി ഐടി സെല്ലിന്റേത് തെമ്മാടിത്തം, അമിത് മാളവ്യയെ നാളേക്കകം പുറത്താക്കണമെന്ന് അന്ത്യശാസനവുമായി സുബ്രഹ്മണ്യന്‍ സ്വാമി

ബിജെപി ഐടി സെല്ലിന്റേത് തെമ്മാടിത്തം, അമിത് മാളവ്യയെ നാളേക്കകം പുറത്താക്കണമെന്ന് അന്ത്യശാസനവുമായി സുബ്രഹ്മണ്യന്‍ സ്വാമി

ബിജെപി ഐടി സെല്‍ മേധാവി അമിത് മാളവ്യയ്‌ക്കെതിരെ നിലപാട് കടുപ്പിച്ച് സുബ്രഹ്മണ്യന്‍ സ്വാമി. നാളേക്കകം മാളവ്യയെ ഐടി സെല്ലിന്റെ അധ്യക്ഷ പദവിയില്‍ നിന്ന് നീക്കണമെന്ന് സുബ്രഹ്മണ്യന്‍ സ്വാമി അന്ത്യശാസനം നല്‍കി. ഇല്ലെങ്കില്‍ പാര്‍ട്ടി തന്നോടൊപ്പമില്ലെന്ന്‌ മനസ്സിലാക്കേണ്ടി വരുമെന്ന് സുബ്രഹ്മണ്യന്‍ സ്വാമി ട്വീറ്റ് ചെയ്തു. വ്യക്തിപരമായി ആക്രമിക്കുന്നതിന് ഐടി സെല്ലിലെ ചിലര്‍ വ്യാജ ഐഡികളില്‍ നിന്ന് നിരന്തരം ട്വീറ്റുകള്‍ നടത്തുന്നുവെന്നാണ് സ്വാമിയുടെ വാദം.

ബിജെപി ഐടി സെല്ലിന്റേത് തെമ്മാടിത്തം, അമിത് മാളവ്യയെ നാളേക്കകം പുറത്താക്കണമെന്ന് അന്ത്യശാസനവുമായി സുബ്രഹ്മണ്യന്‍ സ്വാമി
'രാമക്ഷേത്രത്തിനായി പിരിച്ച 1400 കോടി ബിജെപി വിഴുങ്ങി'; അയോധ്യയിലെ സന്യാസിമാരുടെ വീഡിയോ പങ്കുവെച്ച് പ്രശാന്ത് ഭൂഷണ്‍

ഐടി സെല്ലിലെ ആളുകളുടെ ചെയ്തികള്‍ക്ക് ബിജെപിക്ക് ഉത്തരവാദിത്വമില്ലെന്നാണ് വിശദീകരണമെങ്കില്‍ തനിക്കൊപ്പമുള്ളവര്‍ പ്രത്യാക്രമണം നടത്തിയാല്‍ അതിന് താനും ബാധ്യസ്ഥനായിരിക്കില്ല. പാര്‍ട്ടി തന്നെ സംരക്ഷിക്കുന്നില്ലെങ്കില്‍ മറ്റുവഴികള്‍ തേടേണ്ടി വരുമെന്നും സുബ്രഹ്മണ്യന്‍ സ്വാമി ട്വീറ്റ് ചെയ്തു. മര്യാദാ പുരുഷോത്തമന്‍മാരുടെ പാര്‍ട്ടിയാണ് ബിജെപി. രാവണന്റെയോ ദുശ്ശാസനന്റെയോ പാര്‍ട്ടിയല്ല. അമിത് മാളവ്യ എല്ലാം അട്ടിമറിക്കുകയാണ്. ഇനിയും ക്ഷമയോടെ കാത്തിരിക്കാനാകില്ല. ഐടി സെല്‍ തെമ്മാടിത്തമാണ് കാട്ടുന്നത്. നാളേക്കുള്ളില്‍ അമിത് മാളവ്യയെ പുറത്താക്കണമെന്നുമാണ് സ്വാമിയുടെ ആവശ്യം.

ക്യുഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

നിരവധി വിഷയങ്ങളില്‍ ബിജെപി നേതൃത്വവുമായി സുബ്രഹ്മണ്യന്‍ സ്വാമിക്ക് അഭിപ്രായ വ്യത്യാസമുണ്ട്. നോട്ടുനിരോധനം ഇന്ത്യന്‍ സമ്പദ് വ്യവസ്ഥയെ തകര്‍ത്തെന്ന് അദ്ദേഹം വീണ്ടും നിലപാട് ആവര്‍ത്തിച്ചിട്ടുണ്ട്. കൂടാതെ കൊവിഡ് സാഹചര്യം കണക്കിലെടുത്ത് നീറ്റ് ജെഇഇ പരീക്ഷകള്‍ മാറ്റിവെയ്ക്കണമെന്നുമാണ് അദ്ദേഹത്തിന്റെ നിലപാട്. എന്നാല്‍ പരീക്ഷാ നടത്തിപ്പുമായി മുന്നോട്ട് പോവുയാണ് കേന്ദ്രം.

Related Stories

No stories found.
logo
The Cue
www.thecue.in