'രാമക്ഷേത്രത്തിനായി പിരിച്ച 1400 കോടി ബിജെപി വിഴുങ്ങി'; അയോധ്യയിലെ സന്യാസിമാരുടെ വീഡിയോ പങ്കുവെച്ച് പ്രശാന്ത് ഭൂഷണ്‍
Around us

'രാമക്ഷേത്രത്തിനായി പിരിച്ച 1400 കോടി ബിജെപി വിഴുങ്ങി'; അയോധ്യയിലെ സന്യാസിമാരുടെ വീഡിയോ പങ്കുവെച്ച് പ്രശാന്ത് ഭൂഷണ്‍

THE CUE

THE CUE

ബിജെപിക്കെതിരെ ആരോപണവുമായി ആയോധ്യ ക്ഷേത്ര നിര്‍മ്മാണവുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിച്ചിരുന്ന സന്യാസിമാര്‍. മുതിര്‍ന്ന അഭിഭാഷകന്‍ പ്രശാന്ത് ഭൂഷണ്‍ സന്യാസിമാരുടെ വാര്‍ത്താസമ്മേളനത്തിന്റെ വീഡിയോ പങ്കുവെച്ചിട്ടുണ്ട്.

അയോധ്യരാമക്ഷേത്ര നിര്‍മ്മാണത്തിനായി പിരിച്ച തുകയില്‍ 1400 കോടി രൂപയുടെ അഴിമതി നടന്നതായും, അയോധ്യപ്രസ്ഥാനവുമായി ബന്ധപ്പെട്ട നേതാക്കളുടെ ദുരൂഹ 'കൊലപാതകങ്ങളെ' കുറിച്ച് ചര്‍ച്ച ചെയ്യണമെന്നും നിര്‍മോഹി അഖാഡയിലെ സന്യാസിമാര്‍ ആരോപിക്കുന്നുണ്ട്. ഒരു ഘട്ടം കഴിഞ്ഞപ്പോള്‍ പ്രധാനമന്ത്രി നരേന്ദ്രമോദി രാമക്ഷേത്രത്തിന്റെ ക്രെഡിറ്റ് ഏറ്റെടുത്തെന്നും ഇവര്‍ പറയുന്നു.

ക്യുഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

എല്‍.കെ അദ്വാനി അടക്കമുള്ള ബി.ജെ.പി നേതാക്കളും ആര്‍.എസ്.എസിന്റെ പ്രമുഖ നേതാക്കളും തങ്ങളുമായി സംസാരിച്ചിരുന്നുവെന്നും പിന്തുണ തേടിയെന്നും നേതാക്കള്‍ പറഞ്ഞു. ബിജെപി സര്‍ക്കാര്‍ അധികാരത്തിലെത്തിയാല്‍ രാമക്ഷേത്രം യാഥാര്‍ത്ഥ്യമാകുമെന്നാണ് അവര്‍ നല്‍കിയ വാഗ്ദാനം. പിന്നാലെ ബി.ജെ.പി രഥയാത്ര നടത്തി. ഇതിലൂടെ പിരിച്ചെടുത്ത 1400 കോടി രൂപ ബിജെപി 'വിഴുങ്ങി'യതായും നേതാക്കള്‍ ആരോപിച്ചു.

പണത്തെ കുറിച്ച് അശോക് സിംഗാളിനോട് പണത്തെക്കുറിച്ച് ചോദിച്ചിരുന്നു, എന്നാല്‍ വ്യക്തമായ മറുപടി ലഭിച്ചില്ല. ഈ തുക ബിജെപി ചില പാര്‍ട്ടി കെട്ടിടങ്ങള്‍ നിര്‍മ്മിക്കാനാണ് ചെലവാക്കിയതെന്നും സന്യാസിമാര്‍ ആരോപിച്ചു. ക്ഷേത്രനിര്‍മ്മാണത്തിനായി ആദ്യം മുതല്‍ തന്നെ പ്രവര്‍ത്തിച്ചിരുന്ന ചിലരുടെ മരണങ്ങളില്‍ ദുരൂഹതയുണ്ടെന്നും സന്യാസിമാര്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

The Cue
www.thecue.in