'ഡിവൈഎഫ്‌ഐക്കാര്‍ക്ക് മാത്രമേ പീഡിപ്പിക്കാന്‍ പാടുള്ളൂവെന്ന്  എഴുതിവെച്ചിട്ടുണ്ടോ'; വാര്‍ത്താസമ്മേളനത്തില്‍ ചെന്നിത്തലയുടെ റേപ്പ്ജോക്ക്

'ഡിവൈഎഫ്‌ഐക്കാര്‍ക്ക് മാത്രമേ പീഡിപ്പിക്കാന്‍ പാടുള്ളൂവെന്ന് എഴുതിവെച്ചിട്ടുണ്ടോ'; വാര്‍ത്താസമ്മേളനത്തില്‍ ചെന്നിത്തലയുടെ റേപ്പ്ജോക്ക്

വാര്‍ത്താസമ്മേളനത്തിനിടെ വിവാദപരാമര്‍ശവുമായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. കുളത്തൂപ്പുഴയില്‍ കൊവിഡ് സര്‍ട്ടിഫിക്കറ്റ് വാങ്ങാനെത്തിയ യുവതിയെ പീഡിപ്പിച്ച ആരോഗ്യപ്രവര്‍ത്തകന്‍ കോണ്‍ഗ്രസ് എന്‍ജിഒ പ്രവര്‍ത്തകനാണോ എന്ന ചോദ്യത്തിന്, ഡിവൈഎഫ്‌ഐക്കാര്‍ക്ക് മാത്രമേ പീഡിപ്പിക്കാന്‍ പാടുള്ളൂവെന്ന് എവിടെയെങ്കിലും എഴുതിവെച്ചിട്ടുണ്ടോ എന്നായിരുന്നു ചെന്നിത്തലയുടെ മറുപടി.

Last updated

ക്യുഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

Last updated

കൊവിഡ് സര്‍ട്ടിഫിക്കറ്റ് നല്‍കാനെന്ന പേരില്‍ വീട്ടിലേക്ക് വിളിച്ചു വരുത്തിയ യുവതിയെയാണ് ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ പ്രദീപ് പീഡിപ്പിച്ചത്. ക്രൂര പീഡനമാണ് യുവതിക്ക് നേരിടേണ്ടി വന്നതെന്നാണ് പൊലീസ് എഫ്‌ഐആറില്‍ പറഞ്ഞിരുന്നത്. വായില്‍ തുണി തിരുകി, കട്ടിലിന്റെ കാലില്‍ കെട്ടിയിട്ടായിരുന്നു പീഡനം. രാത്രിമുഴുവന്‍ പീഡനം തുടര്‍ന്നെന്നും എഫ്‌ഐആറില്‍ പറയുന്നുണ്ട്.

Last updated

നിരീക്ഷണത്തില്‍ കഴിയുകയായിരുന്ന യുവതിയോട് വീട്ടിലെത്തിയാല്‍ സര്‍ട്ടിഫിക്കറ്റ് നല്‍കാമെന്നായിരുന്നു പ്രദീപ് പറഞ്ഞത്. കൂടാതെ കൈയ്ക്ക് ആരോഗ്യപ്രശ്‌നങ്ങളുണ്ടായിരുന്ന യുവതിക്ക് തന്റെ പരിചയത്തിലുള്ള ഡോക്ടറെ കാണാന്‍ സഹായം ചെയ്യാമെന്നും ഇയാള്‍ പറഞ്ഞിരുന്നു. കഴിഞ്ഞ വ്യാഴാഴ്ചയായിരുന്നു സംഭവം. കേസില്‍ അറസ്റ്റ് ചെയ്ത പ്രദീപ് ഇപ്പോള്‍ 14 ദിവസത്തെ റിമാന്റിലാണ്.

Last updated

Last updated

The Cue
www.thecue.in