ബെംഗളൂരു ലഹരിമരുന്ന് കേസ്: കന്നഡ നടി സഞ്ജന ഗല്‍റാണി അറസ്റ്റില്‍, അന്വേഷണം മലയാള സിനിമയിലേക്കുമെന്ന് സൂചന
Around us

ബെംഗളൂരു ലഹരിമരുന്ന് കേസ്: കന്നഡ നടി സഞ്ജന ഗല്‍റാണി അറസ്റ്റില്‍, അന്വേഷണം മലയാള സിനിമയിലേക്കുമെന്ന് സൂചന

THE CUE

THE CUE

ബെംഗളൂരു ലഹരി മരുന്ന് കേസില്‍ അന്വേഷണം മലയാള സിനിമയിലേക്കും കടന്നതായി സൂചന. അറസ്റ്റിലായ കന്നഡ സിനിമ താരം സഞ്ജന ഗല്‍‌റാണിക്ക് പിന്നാലെ കേരളത്തിലും നര്‍കോട്ടിക്സ് കണ്ട്രോള്‍ വിഭാഗം അന്വേഷണം ശക്തിപ്പെടുത്തിയിട്ടുണ്ട്. ഇന്ദിരാനഗറിലെ വീട്ടില്‍ നടന്ന റെയ്ഡിനൊടുവിലായിരുന്നു സഞ്ജന ഗല്‍റാണിയെ സെന്‍ട്രല്‍ ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്തത്.

ക്യുഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

മലയാളിയും സിനിമാതാരവുമായ നിയാസ് മുഹമ്മദും കന്നഡ നടി രാഗിണി ദ്വിവേദിയും അടക്കം ആറ് പേരാണ് ഇതുവരെ കേസില്‍ അറസ്റ്റിലായിരിക്കുന്നത്. നിയാസിന് മലയാള സിനിമയുമായി ബന്ധമുണ്ട്. ചില സിനിമകളില്‍ ചെറിയ വേഷങ്ങളില്‍ അഭിനയിച്ചിട്ടുമുണ്ട്. ഈ വിവരങ്ങളുടെ അടക്കം അടിസ്ഥാനത്തിലാണ് മലയാള സിനിമാ മേഖലയിലേക്കും അന്വേഷണം ആരംഭിച്ചിരിക്കുന്നത്.

സഞ്ജന ഗല്‍റാണിയും നിയാസും അടുത്ത സുഹൃത്തുക്കളാണെന്ന് ക്രൈംബ്രാഞ്ച് വൃത്തങ്ങള്‍ അറിയിച്ചു. വിശദമായ ചോദ്യം ചെയ്യലിനായി സഞ്ജനയെ സിസിബി ഓഫീസിലേക്ക് കൊണ്ടുപോയി. കേസുമായി ബന്ധപ്പെട്ട് സഞ്ജനയെ നിരീക്ഷിച്ചു വരുകയായിരുന്നു. കോടതിയില്‍ നിന്ന് സെര്‍ച്ച് വാറണ്ട് ലഭിച്ച ശേഷമായിരുന്നു ഇവരുടെ വീട്ടില്‍ പരിശോധന നടത്തിയതെന്ന് ബെംഗളൂരു പൊലീസ് ജോ. കമ്മീഷണര്‍ സന്ദീപ് പാട്ടില്‍ പറഞ്ഞു.

നടി നിക്കി ഗല്‍റാണിയുടെ സഹോദരിയാണ് സഞ്ജന. 2006ല്‍ ഒരു കാതല്‍ സെയ്‌വീര്‍ എന്ന തമിഴ് ചിത്രത്തിലൂടെയായിരുന്നു സഞ്ജന സിനിമാമേഖലയിലെത്തിയത്.

The Cue
www.thecue.in