കൊവിഡ് രോഗിയായ യുവതിക്ക് പീഡനം; 108 ആംബുലന്‍സ് ഡ്രൈവര്‍ അറസ്റ്റില്‍

കൊവിഡ് രോഗിയായ യുവതിക്ക് പീഡനം; 108 ആംബുലന്‍സ് ഡ്രൈവര്‍ അറസ്റ്റില്‍

ആറന്മുളയില്‍ കൊവിഡ് രോഗിയായ യുവതിയെ ആംബുലന്‍സില്‍ പീഡിപ്പിച്ചെന്ന് പരാതി. സംഭവത്തില്‍ 108 ആംബുലന്‍സ് ഡ്രൈവറായ കായംകുളം സ്വദേശി നൗഫലിനെ പൊലീസ് അറസ്റ്റ് ചെയ്തു. ശനിയാഴ്ച രാത്രി ചികിത്സ കേന്ദ്രത്തിലേക്ക് കൊണ്ടുപോകും വഴിയായിരുന്നു ആക്രമണം.

ക്യുഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

ആളൊഴിഞ്ഞ പ്രദേശത്ത് വാഹനം നിര്‍ത്തി പീഡിപ്പിക്കുകയായിരുന്നുവെന്നാണ് യുവതിയുടെ പരാതി. ആംബുലന്‍സില്‍ രണ്ട് യുവതികളാണ് ഉണ്ടായിരുന്നത്. കോലഞ്ചേരിയിലെ ചികിത്സാ കേന്ദ്രത്തില്‍ ഒരു യുവതിയെ ഇറക്കിയ ശേഷം ഒരാളെ അടുത്ത സ്ഥലത്തേക്ക് കൊണ്ടുപോകും വഴിയായിരുന്നു പീഡനം. തുടര്‍ന്ന് യുവതിയെ ചികിത്സാ കേന്ദ്രത്തില്‍ എത്തിക്കുകയും ചെയ്തു. പിന്നാലെ പൊലീസില്‍ വിവരം അറിയിക്കുകയായിരുന്നു.

യുവതിയുടെ ആരോഗ്യനിലയില്‍ ആശങ്കയില്ലെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു. ആംബുലന്‍സ് ഡ്രൈവര്‍ നൗഫലിനെ ജോലിയില്‍ നിന്ന് നീക്കിയതായും, വിശദമായ അന്വേഷണത്തിന് ശേഷം തുടര്‍നടപടി സ്വീകരിക്കുമെന്നും അധികൃതര്‍ അറിയിച്ചു. പിടിയിലായ നൗഫല്‍ നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതിയാണെന്ന് പൊലീസ് പറയുന്നു.

Related Stories

No stories found.
The Cue
www.thecue.in