മുല്ലപ്പള്ളിയുടേത് കലാപത്തിനുള്ള ആഹ്വാനം, സര്‍ക്കാരിനെ വഞ്ചിക്കണമെന്ന ആവശ്യപ്പെടലെന്നും മുഖ്യമന്ത്രി
Around us

മുല്ലപ്പള്ളിയുടേത് കലാപത്തിനുള്ള ആഹ്വാനം, സര്‍ക്കാരിനെ വഞ്ചിക്കണമെന്ന ആവശ്യപ്പെടലെന്നും മുഖ്യമന്ത്രി

THE CUE

THE CUE

സര്‍ക്കാരിന്റെ വിവരങ്ങള്‍ ചോര്‍ത്തണമെന്ന് കെപിസിസി അദ്ധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍ കോണ്‍ഗ്രസ് അനുകൂലികളായ ഉദ്യോഗസ്ഥരോട് ആവശ്യപ്പെട്ടത് കലാപത്തിനുള്ള ആഹ്വാനമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. സര്‍ക്കാരിനെ വഞ്ചിക്കണം എന്ന് ഉദ്യോഗസ്ഥരോട് ആവശ്യപ്പെടുകയാണ്. ഉത്തരവാദപ്പെട്ട, ഉന്നത സ്ഥാനങ്ങള്‍ വഹിച്ച വ്യക്തിയില്‍ നിന്ന് അങ്ങനെയൊരു നിലപാട് ഉണ്ടാകാന്‍ പാടില്ലാത്തതാണ്. അത് ദൗര്‍ഭാഗ്യകരമാണെന്നും മുഖ്യമന്ത്രി പറഞ്ഞു.

ക്യുഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

മാധ്യമപ്രവര്‍ത്തകന്റെ ചോദ്യത്തിനുള്ള മറുപടി

അത്തരമൊരു കാര്യം മാധ്യമങ്ങളില്‍ നിന്ന് അറിഞ്ഞു. ജനാധിപത്യ പ്രക്രിയയിലെ ഗുരുതരമായ പ്രശ്‌നമാണത്. സര്‍ക്കാരിനെ വഞ്ചിക്കണം എന്ന് ഉദ്യോഗസ്ഥരോട് ആവശ്യപ്പെടുകയാണ്. സര്‍ക്കാരിനോട് വിശ്വാസ വഞ്ചന കാട്ടണമെന്ന് പറയുകയാണ്. ഏത് തലത്തിലുള്ള ഉദ്യോഗസ്ഥനായാലും സാധാരണ ഗതിയില്‍ അര്‍പ്പിതമായ ഉത്തരവാദിത്വവും രഹസ്യങ്ങളും കാത്തുസൂക്ഷിക്കാന്‍ ബാധ്യസ്ഥരാണ്. എന്നാല്‍ അത് പാലിക്കേണ്ടതില്ല, നിങ്ങള്‍ വിവരങ്ങള്‍ ചോര്‍ത്തി നല്‍കണം എന്നാവശ്യപ്പെടുന്നത് വലിയ തോതിലുള്ള കലാപാഹ്വാനമായിട്ടേ കാണാനാകൂ. ഉത്തരവാദപ്പെട്ട, ഉന്നത സ്ഥാനങ്ങള്‍ വഹിച്ചിട്ടുള്ള വ്യക്തികളുടെ ഭാഗത്തുനിന്ന് അത്തരമൊരു നിലപാട് ഉണ്ടാകാന്‍ പാടില്ലാത്തതാണ്. അത് ദൗര്‍ഭാഗ്യകരമാണ്.

The Cue
www.thecue.in