സിപിഎംകാരെ സംരക്ഷിക്കാന്‍ ഐപിസിയും, സിആര്‍പിസിയും അട്ടത്തുവെച്ച് പിണറായി ഒരു രാജ്യം പ്രഖ്യാപിക്കുന്നതാണ് നല്ലതെന്ന് ഷാഫി പറമ്പില്‍
Around us

സിപിഎംകാരെ സംരക്ഷിക്കാന്‍ ഐപിസിയും, സിആര്‍പിസിയും അട്ടത്തുവെച്ച് പിണറായി ഒരു രാജ്യം പ്രഖ്യാപിക്കുന്നതാണ് നല്ലതെന്ന് ഷാഫി പറമ്പില്‍

By THE CUE

Published on :

മയക്കുമരുന്ന് കടത്ത് കേസിലെ പ്രതിയുമായി ബിനീഷ് കോടിയേരിക്ക് സൗഹൃദമെന്ന വിവാദത്തില്‍ സിപിഎമ്മിനും മുഖ്യമന്ത്രിക്കുമെതിരെ രൂക്ഷവിമര്‍ശനവുമായി യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അദ്ധ്യക്ഷന്‍ ഷാഫി പറമ്പില്‍ എംഎല്‍എ. തട്ടിപ്പ് കേസിലും പീഡനക്കേസിലുമൊക്കെ ഉള്‍പ്പെട്ടപ്പോള്‍,സ്വന്തം രാജ്യവും കറന്‍സിയും റിസര്‍വ്വ് ബാങ്കുമൊക്കെ പ്രഖ്യാപിച്ച നിത്യാനന്ദയെ പോലെ CPM കാരെ സംരക്ഷിക്കാന്‍ പിണറായി വിജയന്‍ ഐപിസിയും , സിആര്‍പിസി യുമൊക്കെ അട്ടത്തുവെച്ച് ഒരു രാജ്യം പ്രഖ്യാപിക്കുന്നതായിരിക്കും നല്ലതെന്ന് ഷാഫി ഫെയ്‌സ്ബുക്കില്‍ കുറിച്ചു. ബിനീഷ് കോടിയേരിക്ക് ആ രാജ്യത്ത് ഒരു പൗരത്വം ഉറപ്പായിരിക്കും. മുഖം നോക്കാതെ കേരളത്തിലെ മയക്ക് മരുന്ന് മാഫിയയുടെ അടിവേര് അറുക്കുന്ന നടപടിയാണാവശ്യമെന്നും ഷാഫി കുറിച്ചു.

ഫെയ്‌സ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം

ബാറുകള്‍ അടച്ചത് കൊണ്ട് മയക്ക് മരുന്നിന്റെ ഉപയോഗം വര്‍ധിക്കുന്നുവെന്നും പറഞ്ഞ് , അത് തടയാനെന്ന പേരില്‍ അടച്ചതിനപ്പുറവും തുറന്ന് കൊടുക്കാന്‍ അത്യുല്‍സാഹം കാണിച്ച മുഖ്യന്‍ ,കേരളത്തിലെ ചെറുപ്പക്കാരെ മുഴുവന്‍ മയക്ക് മരുന്നില്‍ മുക്കാന്‍ ശ്രമിക്കുന്ന അതീവ ഗൗരവതരമായ കേസിനെ പറ്റി ചോദിക്കുമ്പോള്‍ പറയുന്നത് ആരോപണ വിധേയന്‍ മറുപടി പറഞ്ഞിട്ടുണ്ടല്ലോ എന്നാണ് . ആരോപണ വിധേയരില്‍ പാര്‍ട്ടി സെക്രട്ടറിയുടെ മകന്റെ പങ്ക് തെളിവ് സഹിതം പുറത്ത് വന്ന് കൊണ്ടിരിക്കുമ്പോള്‍ നിയമപരമായ നടപടികള്‍ എടുക്കുന്നതിന് പകരം ഉത്തരവാദിത്തത്തില്‍ നിന്ന് ഒഴിഞ്ഞ് മാറുകയാണ് പിണറായി വിജയന്‍. തട്ടിപ്പ് കേസിലും പീഡനക്കേസിലുമൊക്കെ പെട്ടപ്പോള്‍ ,സ്വന്തം രാജ്യവും കറന്‍സിയും റിസര്‍വ്വ് ബാങ്കുമൊക്കെ പ്രഖ്യാപിച്ച നിത്യാനന്ദനെ പോലെ , കേസില്‍ പെടുന്ന CPM കാരെ സംരക്ഷിക്കാന്‍ പിണറായി വിജയന്‍ ഐ പി സിയും , സി ആര്‍ പി സി യും ഒക്കെ അട്ടത്ത് വെച്ച് ഒരു രാജ്യം പ്രഖ്യാപിക്കുന്നതായിരിക്കും നല്ലത് .ബിനീഷ് കോടിയേരിക്ക് ഒരു പൗരത്വം ഉറപ്പായിരിക്കും .മുഖം നോക്കാതെ കേരളത്തിലെ മയക്ക് മരുന്ന് മാഫിയയുടെ അടിവേര് അറുക്കുന്ന നടപടിയാണാവശ്യം .

ബാറുകൾ അടച്ചത് കൊണ്ട് മയക്ക് മരുന്നിന്റെ ഉപയോഗം വർധിക്കുന്നുവെന്നും പറഞ്ഞ് , അത് തടയാനെന്ന പേരിൽ അടച്ചതിനപ്പുറവും...

Posted by Shafi Parambil on Friday, September 4, 2020
The Cue
www.thecue.in