പ്രധാനമന്ത്രി പുറത്തിറക്കിയ സ്വാതന്ത്ര്യസമര രക്തസാക്ഷികളുടെ പട്ടികയില്‍ വാരിയന്‍കുന്നത്തും ആലിമുസ്‌ലിയാരും

പ്രധാനമന്ത്രി പുറത്തിറക്കിയ സ്വാതന്ത്ര്യസമര രക്തസാക്ഷികളുടെ പട്ടികയില്‍ വാരിയന്‍കുന്നത്തും ആലിമുസ്‌ലിയാരും

പ്രധാനമന്ത്രി നരേന്ദ്രമോദി പുറത്തിറക്കിയ സ്വാതന്ത്ര്യസമര രക്തസാക്ഷികളുടെ പട്ടികയില്‍ വാരിയന്‍കുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയും, ആലിമുസ്‌ലിയാരും. ഇന്ത്യന്‍ സ്വാതന്ത്ര സമരത്തില്‍ പങ്കെടുത്ത് രക്തസാക്ഷികളായവരുടെ പേരുകള്‍ ഉള്‍പ്പെടുത്തിക്കൊണ്ടുള്ള പുസ്തകത്തിന്, ഡിക്ഷണറി ഓഫ് മാര്‍ട്ടയേഴ്സ് - ഇന്ത്യാസ് ഫ്രീഡം സ്ട്രഗിള്‍ എന്നാണ് പേരിട്ടിരിക്കുന്നത്.

ക്യുഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

വാരിയന്‍കുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയുമായി ബന്ധപ്പെട്ട എല്ലാ വിവരങ്ങളും പുസ്തകത്തില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. 'ബ്രിട്ടീഷ് വിരുദ്ധ പോരാട്ടങ്ങളില്‍ പ്രധാനിയായിരുന്ന ആലിമുസ്‌ലിയാരുടെ സഹചാരിയും ബ്രിട്ടീഷ് വിരുദ്ധ പോരാളിയുമായിരുന്നു വാരിയന്‍കുന്നത് കുഞ്ഞഹമ്മദ് ഹാജി. മലബാറിലെ വള്ളുവങ്ങാട് താലൂക്കിലെ ചക്കിപ്പറമ്പന്‍ കുടുംബത്തില്‍ ചക്കിപറമ്പന്‍ മൊയ്തീന്‍ കുട്ടി ഹാജിയുടേയും, കരുവാരക്കുണ്ടിലെ പാറവട്ടി കുഞ്ഞായിശുമ്മയുടേയും മകനായി 1870 ലാണ് വാരിയന്‍കുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയുടെ ജനനം.

ബ്രിട്ടീഷ് വിരുദ്ധ പോരാട്ടങ്ങളില്‍ ഏര്‍പ്പെട്ടിരുന്നതിനാല്‍ അതി ക്രൂരമായ പ്രതികാര നടപടികള്‍ക്ക് അദ്ദേഹം വിധേയനായി. അദ്ദേഹത്തെയും കുടുംബത്തെയും മക്കയിലേക്ക് നാടു കടത്തി. എന്നാല്‍ ചുരുങ്ങിയ കാലത്തിനുള്ളില്‍ അവര്‍ ഇന്ത്യയില്‍ തിരിച്ചെത്തി, ബ്രിട്ടീഷ് വിരുദ്ധ പോരാട്ടങ്ങള്‍ തുടര്‍ന്നു. പിന്നീടാണ് ചരിത്രപ്രസിദ്ധമായ ഖിലാഫത്ത് സമരങ്ങള്‍ മലബാറില്‍ തുടക്കമായത്. വാരിയന്‍കുന്നന്‍ ഏറനാട് നാട്ടുരാജ്യത്തിന്റെ ഭരണാധികാരിയായി സ്വയം പ്രഖ്യാപിച്ചു.

1922 ജനുവരിയില്‍ കല്ലാമൂലയില്‍ വച്ച് കുഞ്ഞഹമ്മദാജിയെ ബ്രിട്ടീഷുകാര്‍ പിടികൂടി. വിചാരണക്ക് ശേഷം 1922 ജനുവരി 20 ന് ബ്രിട്ടീഷ് പട്ടാളം അദ്ദേഹത്തെ വെടിവെച്ച് വീഴ്ത്തി.' ഇങ്ങനെ വാരിയന്‍കുന്നത്തുമായി ബന്ധപ്പെട്ട എല്ലാ വിവരങ്ങളും പുസ്തകത്തില്‍ പറയുന്നുണ്ട്. ആലി മുസ്‌ലിയാരുമായി ബന്ധപ്പെട്ട വിവരങ്ങളും പ്രാധാന്യത്തോടെയാണ് പുത്സകത്തില്‍ നല്‍കിയിരിക്കുന്നത്.

വാരിയന്‍കുന്നത്തിന്റെ ജീവിതം അടിസ്ഥാനമാക്കി ആഷിക് അബു പ്രഖ്യാപിച്ച പൃഥ്വിരാജ് ചിത്രം 'വാരിയന്‍കുന്നന്‍' കേരളത്തില്‍ ഒട്ടേറെ വിവാദങ്ങള്‍ക്ക് തുടക്കമിട്ടിരുന്നു. ഹിന്ദു ജനസമൂത്തിനെതിരെ നടന്ന അക്രമമായിരുന്നു മലബാര്‍ കലാപമെന്നായിരുന്നു എന്നായിരുന്നു ബി.ജെ.പിയുടേയും ഹിന്ദു ഐക്യവേദിയുടേയും വാദം. ഇതേതുടര്‍ന്ന് ചിത്രത്തിന്റെ അണിയറ പ്രവര്‍ത്തകര്‍ക്കും താരങ്ങള്‍ക്കുമുള്‍പ്പെടെ വലിയ സൈബര്‍ ആക്രമണങ്ങളും നേരിടേണ്ടി വന്നിരുന്നു. തുടര്‍ന്ന് അലിഅക്ബര്‍ 1921 എന്ന മറ്റൊരു ചിത്രവും പ്രഖ്യാപിച്ചിരുന്നു.

Related Stories

No stories found.
logo
The Cue
www.thecue.in