'വെഞ്ഞാറമ്മൂട് ഇരട്ടക്കൊലപാതകത്തില്‍ ഡിസിസി നേതൃത്വത്തിനും പങ്ക്'; ഇരകളെ വ്യക്തിഹത്യ ചെയ്യുന്നതിനെതിരെ നിയമനടപടിയെന്നും എഎ റഹീം
Around us

'വെഞ്ഞാറമ്മൂട് ഇരട്ടക്കൊലപാതകത്തില്‍ ഡിസിസി നേതൃത്വത്തിനും പങ്ക്'; ഇരകളെ വ്യക്തിഹത്യ ചെയ്യുന്നതിനെതിരെ നിയമനടപടിയെന്നും എഎ റഹീം

THE CUE

THE CUE

വെഞ്ഞാറമ്മൂട് ഡിവൈഎഫ്‌ഐ പ്രവര്‍ത്തകരെ കൊലപ്പെടുത്തിയ സംഭവത്തില്‍ ഡിസിസി നേതാക്കള്‍ക്കും പങ്കെന്ന് ഡിവൈഎഫ്‌ഐ സംസ്ഥാന സെക്രട്ടറി എഎ റഹീം. ബ്ലോക്ക് നേതാവ് പുരുഷോത്തമന്‍ നായര്‍ ആസൂത്രണത്തില്‍ പങ്കെടുത്തു. കേസില്‍ അറസ്റ്റിലായ പ്രതി ഉണ്ണി കോണ്‍ഗ്രസ് ഭാരവാഹിയാണെന്നും റഹീം വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

ക്യുഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

'അറസ്റ്റിലായ പ്രവര്‍ത്തകരെ കോണ്‍ഗ്രസ് ഇതുവരെ പുറത്താക്കിയിട്ടില്ല. കൊലയാളികളെ കോണ്‍ഗ്രസ് സംരക്ഷിക്കുകയാണ്. കൊല്ലപ്പെട്ടവരുടെ കുടുംബങ്ങളെ ആക്ഷേപിക്കുന്നു. കോണ്‍ഗ്രസിലെ ഉന്നത നേതാക്കള്‍ ആസൂത്രണം ചെയ്ത് അവഹേളന കഥകള്‍ പുറത്തുവിടുകയാണ്. ഇത് കുടുംബാംഗങ്ങള്‍ക്ക് വലിയ വിഷമമാണ് ഉണ്ടാക്കുന്നത്. ഇരകളെ വ്യക്തിഹത്യ ചെയ്യുന്ന എല്ലാ വ്യാജപ്രചരണങ്ങള്‍ക്കുമെതിരെ നിയമനടപടി സ്വീകരിക്കും.

കോണ്‍ഗ്രസ് ബ്ലോക്ക് പ്രസിഡന്റ് പുരുഷോത്തമന്‍ നായര്‍ പ്രതികളുമായി അക്രമത്തിന്റെ നേരിട്ടുള്ള ആസൂത്രണത്തില്‍ പങ്കെടുത്തു. ഇന്നലെ പിടിയിലായ ഉണ്ണി ഐഎന്‍ടിയുസി മണ്ഡലം പ്രസിഡന്റും കോണ്‍ഗ്രസ് വാര്‍ഡ് പ്രസിഡന്റും ആണ്. കോണ്‍ഗ്രസ് പ്രവര്‍ത്തകരാണ് കൃത്യം ചെയ്തത്. ഇവരെ പുറത്താക്കാന്‍ കോണ്‍ഗ്രസ് തയാറായിട്ടില്ല. കോണ്‍ഗ്രസ് ആസൂത്രണം ചെയ്ത് നടപ്പാക്കിയ കൊലപാതകമായതുകൊണ്ട് അല്ലെ ഇത്? കൊലയാളികളെ സംരക്ഷിക്കുന്ന പാര്‍ട്ടിയാണ് കോണ്‍ഗ്രസ് എന്ന് തെളിയുകയാണ്. കേസില്‍ പ്രതിയായ ഷജിത്തിനെ അടൂര്‍ പ്രകാശ് നേരില്‍ കണ്ടുവെന്നും റഹീം ആരോപിച്ചു.

കൊല്ലപ്പെട്ട മിഥിലാജിന്റേത് എന്ന പേരില്‍ പ്രചരിപ്പിക്കുന്ന ഓഡിയോ സന്ദേശങ്ങള്‍ വ്യാജമാണ്. കൊല്ലപ്പെട്ടവരുടെ കൈയില്‍ ആയുധം ഉണ്ടായിരുന്നില്ല. പിടിയിലായ പ്രതികള്‍ക്ക് ആര്‍ക്കും പരിക്കേറ്റിട്ടില്ലെന്നത് അതിന്റെ തെളിവാണ്. ഇതുമായി ബന്ധപ്പെട്ട് ആനാവൂര്‍ നാഗപ്പന്‍ പറഞ്ഞത് രണ്ട് സാധ്യതകള്‍ മാത്രമാണെന്നും റഹീം വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

The Cue
www.thecue.in