താല്‍ക്കാലികക്കാരെ സഹായിക്കാന്‍ റാങ്ക് ലിസ്റ്റ് വൈകിപ്പിച്ച് പിഎസ്‌സി ; ഇനിയും പ്രസിദ്ധീകരിക്കാതെ മെക്കാനിക്കല്‍ ലിസ്റ്റ്
Around us

താല്‍ക്കാലികക്കാരെ സഹായിക്കാന്‍ റാങ്ക് ലിസ്റ്റ് വൈകിപ്പിച്ച് പിഎസ്‌സി ; ഇനിയും പ്രസിദ്ധീകരിക്കാതെ മെക്കാനിക്കല്‍ ലിസ്റ്റ്

By THE CUE

Published on :

കെഎസ്ആര്‍ടിസി മെക്കാനിക്കല്‍ തസ്തികയുടെ റാങ്ക് ലിസ്റ്റ് ഇനിയും പ്രസിദ്ധീകരിക്കാതെ പിഎസ്‌സി. താല്‍ക്കാലിക നിയമനക്കാരെ സഹായിക്കാന്‍ റാങ്ക്‌ലിസ്റ്റ് വൈകിപ്പിക്കുന്നുവെന്നാണ് ആരോപണം. താല്‍ക്കാലികമായി നിയമനം നേടിയവരാണ് ഈ തസ്തികയില്‍ ഇപ്പോള്‍ ഏറെയുമുള്ളത്. 2018 മെയിലാണ് കെഎസ്ആര്‍ടിസി മെക്കാനിക്കല്‍ തസ്തികയുടെ ചുരുക്കപ്പട്ടിക പ്രസിദ്ധീകരിച്ചത്.

122 ഒഴിവുകളിലേക്ക് നടന്ന പരീക്ഷയെ തുടര്‍ന്ന് 3017 പേരാണ് ലിസ്റ്റിലുള്‍പ്പെട്ടത്. ഒരു മാസത്തിനകം സര്‍ട്ടിഫിക്കറ്റ് പരിശോധന പൂര്‍ത്തിയാക്കി ഉടന്‍ റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിക്കുമെന്നായിരുന്നു അറിയിപ്പ്. എന്നാല്‍ രണ്ടുവര്‍ഷം കഴിഞ്ഞിട്ടും റാങ്ക്‌ലിസ്റ്റ് പ്രസിദ്ധീകരിച്ചിട്ടില്ല. എന്തുകൊണ്ടാണ് ലിസ്റ്റ് വൈകുന്നതെന്ന് പിഎസ്‌സി വ്യക്തമാക്കുന്നുമില്ല.

ക്യുഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

അപേക്ഷ ക്ഷണിക്കുമ്പോള്‍ ഉണ്ടായിരുന്നതിനേക്കാള്‍ നാലിരട്ടി ഒഴിവുകള്‍ ഇപ്പോഴുണ്ടെന്നാണ് വിവരാവകാശം വഴി ലഭിച്ച മറുപടിയിലുള്ളത്. അതേസമയം 650 ന് മുകളില്‍ താല്‍ക്കാലികക്കാര്‍ ജോലി ചെയ്യുന്നുണ്ടെന്നാണ് വിവരം.

The Cue
www.thecue.in