അനില്‍ അക്കര സാത്താന്റെ സന്തതിയെന്ന് ബേബി ജോണ്‍ ; അതാരാണെന്നറിയാന്‍ കണ്ണാടി നോക്കിയാല്‍ മതിയെന്ന് മറുപടി
Around us

അനില്‍ അക്കര സാത്താന്റെ സന്തതിയെന്ന് ബേബി ജോണ്‍ ; അതാരാണെന്നറിയാന്‍ കണ്ണാടി നോക്കിയാല്‍ മതിയെന്ന് മറുപടി

By THE CUE

Published on :

അനില്‍ അക്കര എംഎല്‍എ സാത്താന്റെ സന്തതിയാണെന്ന് സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം ബേബി ജോണ്‍. സാമൂഹ്യ ജീവിതത്തില്‍ എംഎല്‍എയെ ബഹിഷ്‌കരിക്കാന്‍ പൗരബോധമുള്ളവര്‍ തയ്യാറാകണമെന്നുമായിരുന്നു അദ്ദേഹത്തിന്റെ വാക്കുകള്‍. അനില്‍ അക്കര എംഎല്‍എ ലൈഫ് മിഷന്‍ പദ്ധതി തകര്‍ക്കുകയാണെന്ന് ആരോപിച്ച് സിപിഎം വടക്കാഞ്ചേരി ഓട്ടുപാറയില്‍ സംഘടിപ്പിച്ച സത്യഗ്രഹ സമരത്തിലായിരുന്നു ഇത്തരത്തില്‍ പരാമര്‍ശം. പദ്ധതിയില്‍ നിന്ന് കമ്മീഷന്‍ ലഭിക്കാത്തതാണ് അനില്‍ അക്കരയെ പ്രകോപിപ്പിച്ചതെന്നും എംഎല്‍എ അനാവശ്യ വിവാദങ്ങളുണ്ടാക്കുകയാണെന്നും നേതാക്കള്‍ ആരോപിച്ചു.

വടക്കാഞ്ചേരിയില്‍ ഒരു വികസനപ്രവര്‍ത്തനവും നടത്താത്തയാളാണ് എംഎല്‍എ. ഭവനരഹിതര്‍ക്ക് വീട് ലഭിക്കുന്ന പദ്ധതി തകര്‍ക്കാനാണ് അദ്ദേഹത്തിന്റെ ശ്രമം. സര്‍ക്കാരിനെയും വടക്കാഞ്ചേരി നഗരസഭയെയും മന്ത്രി എ.സി മൊയ്തീനെയും അപകീര്‍ത്തിപ്പെടുത്താനാണ് നീക്കമെന്നും നേതാക്കള്‍ ആരോപിച്ചു. എന്നാല്‍ സാത്താന്റെ സന്തതിയാരാണെന്ന് കണ്ണാടിയില്‍ നോക്കിയാല്‍ മതിയെന്നായിരുന്നു ബേബി ജോണിന് അനില്‍ അക്കരയുടെ മറുപടി. കണ്ണാടിയില്‍ നോക്കിയ ശേഷം തന്റെ ഫോട്ടോയും നോക്കിയാല്‍ ആരാണ് സാത്താന്റെ സന്തതിയെന്ന് മനസ്സിലാകുമെന്ന് അനില്‍ അക്കര തിരിച്ചടിച്ചു. വടക്കാഞ്ചേരിയിലെ ഫ്‌ളാറ്റ് നിര്‍മ്മാണത്തിന് യൂണിടാക്കിനെ തെരഞ്ഞെടുത്തത് യുഎഇ റെഡ് ക്രസന്റാണെന്ന വാദം തെറ്റാണെന്ന് അനില്‍ അക്കര പറഞ്ഞു.

ക്യുഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

ലൈഫ് മിഷനാണ് യൂണിടാക്കിനെ തെരഞ്ഞെടുത്തതെന്ന് വ്യക്തമാക്കുന്ന രേഖകള്‍ അനില്‍ അക്കര പുറത്തുവിട്ടു. മുഖ്യമന്ത്രി പിണറായി വിജയന്‍, മന്ത്രി എ.സി മൊയ്തീന്‍, മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറിയായിരുന്ന എം.ശിവശങ്കര്‍, ലൈഫ് മിഷന്‍ സിഇഒ യു.വി ജോസ് എന്നിവരടങ്ങിയ സമിതിയാണ് യൂണിടാക്കിനെ തെരഞ്ഞെടുത്തതെന്നും എംഎല്‍എ ആരോപിച്ചു. ഈ ഇടപാടിനെക്കുറിച്ച് സിബിഐ അന്വേഷിക്കണമെന്നും അനില്‍ അക്കര ആവശ്യപ്പെട്ടു.

ദ ക്യു പ്രോഗ്രാമുകള്‍ക്കും വീഡിയോകള്‍ക്കുമായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ ഈ ലിങ്കില്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

The Cue
www.thecue.in