മുംബൈ വിമാനത്താവളത്തിന്റെ ഭൂരിഭാഗം ഓഹരികളും സ്വന്തമാക്കി അദാനി ഗ്രൂപ്പ്
Around us

മുംബൈ വിമാനത്താവളത്തിന്റെ ഭൂരിഭാഗം ഓഹരികളും സ്വന്തമാക്കി അദാനി ഗ്രൂപ്പ്

By THE CUE

Published on :

മുംബൈ വിമാനത്താവളത്തിന്റെ ഭൂരിഭാഗം ഓഹരികളും സ്വന്തമാക്കി അദാനി ഗ്രൂപ്പ്. എയര്‍പോര്‍ട്ട് അതോറിറ്റിയുടെയും ജിവികെ ഗ്രൂപ്പിന്റെയും കീഴിലായിരുന്ന മുംബൈ എയര്‍പോര്‍ട്ടിന്റെ 74 ശതമാനം ഓഹരികളാണ് അദാനി എയര്‍പോര്‍ട്ട് ഹോര്‍ഡിങിസ് ലിമിറ്റഡ് സ്വന്തമാക്കിയത്.

ക്യുഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

ജിവികെ ഗ്രൂപ്പിന്റെ കയ്യിലുണ്ടായിരുന്ന മുംബൈ വിമാനത്താവളത്തിന്റെ മുഴുവന്‍ ഓഹരികളും (50.5%) അദാനി ഗ്രൂപ്പ് വാങ്ങി. ഇത് കൂടാതെ ദക്ഷിണാഫ്രിക്കന്‍ കമ്പനിയായ ബിഡ്‌വെസ്റ്റില്‍ നിന്ന് 13.5 ശതമാനം ഓഹരിയും, മറ്റൊരു ദക്ഷിണാഫ്രിക്കന്‍ കമ്പനിയുടെ കൈവശമുണ്ടായിരുന്ന 10 ശതമാനം ഷെയറുകളും അദാനി ഗ്രൂപ്പ് വാങ്ങുകയായിരുന്നു.

മുംബൈ ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ട് ലിമിറ്റഡിന്റെ 26 ശതമാനം ഓഹരികളാണ് നിലവില്‍ എയര്‍പോര്‍ട്ട് അതോറിറ്റി ഓഫ് ഇന്ത്യയുടെ കൈവശമുള്ളത്.

The Cue
www.thecue.in