ഇരട്ടക്കൊല രാഷ്ട്രീയ വൈരാഗ്യം മൂലമെന്ന് റിമാന്‍ഡ് റിപ്പോര്‍ട്ട് ; ഗൂഢാലോചന മുത്തിക്കാവിലെ ഫാം ഹൗസില്‍

ഇരട്ടക്കൊല രാഷ്ട്രീയ വൈരാഗ്യം മൂലമെന്ന് റിമാന്‍ഡ് റിപ്പോര്‍ട്ട് ; ഗൂഢാലോചന മുത്തിക്കാവിലെ ഫാം ഹൗസില്‍

തിരുവനന്തപുരം വെഞ്ഞാറമ്മൂടില്‍ ഡിവൈഎഫ്‌ഐ പ്രാദേശിക നേതാക്കളായ മിഥിലാജ്, ഹഖ് മുഹമ്മദ് എന്നിവരുടെ കൊലപാതകം രാഷ്ട്രീയ വൈരാഗ്യം മൂലമെന്ന് റിമാന്‍ഡ് റിപ്പോര്‍ട്ട്. അറസ്റ്റിലായ നാല് പ്രതികളെ കോടതി 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു. അജിത്, ഷജിത്, സതി, നജീബ് എന്നിവരെയാണ് റിമാന്‍ഡ് ചെയ്തത്. കൊലയാളികളെ രക്ഷപ്പെടുത്താനും വാഹനമേര്‍പ്പെടുത്താനും സഹായിച്ചവരാണ് ഇവര്‍. നെടുമങ്ങാട് മജിസ്‌ട്രേട്ടിന് മുന്‍പാകെ ഓണ്‍ലൈനായാണ് പ്രതികളെ ഹാജരാക്കിയത്. മറ്റുള്ളവരുടെ അറസ്റ്റ് ഉടനുണ്ടാകുമെന്നും അന്വേഷണ ഉദ്യോഗസ്ഥര്‍ അറിയിക്കുന്നു.

ഇരട്ടക്കൊല രാഷ്ട്രീയ വൈരാഗ്യം മൂലമെന്ന് റിമാന്‍ഡ് റിപ്പോര്‍ട്ട് ; ഗൂഢാലോചന മുത്തിക്കാവിലെ ഫാം ഹൗസില്‍
ഫൈസല്‍ വധശ്രമ കേസില്‍ ഇടപെട്ടെന്ന ശബ്ദരേഖ പുറത്തുവിട്ട് ഡിവൈഎഫ്‌ഐ, ആഭ്യന്തരവകുപ്പ് അന്വേഷിക്കട്ടെയെന്ന് അടൂര്‍ പ്രകാശ്

പാര്‍ലമെന്റ് തെരഞ്ഞെടുപ്പ് പ്രചരണത്തിന്റെ കലാശക്കൊട്ടിനിടെ ഉടലെടുത്ത വൈരാഗ്യമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്ന് റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ പറയുന്നു. തേമ്പാമൂട് വെച്ച് പ്രതികളും കൊല്ലപ്പെട്ടവരും തമ്മില്‍ സംഘര്‍ഷമുണ്ടായി. ഇതിന് പിന്നാലെ ഏപ്രില്‍ നാലിന് ഡിവൈഎഫ്‌ഐ പ്രവര്‍ത്തകന്‍ ഷഹിനെ പ്രതികള്‍ ആക്രമിച്ചു. മെയ് 25 നും ഡിവൈഎഫ് ഐ പ്രവര്‍ത്തകര്‍ക്ക് നേരെ ആക്രമണമുണ്ടായി. തുടര്‍ന്ന് ഡിവൈഎഫ്‌ഐ പ്രവര്‍ത്തകന്‍ ഫൈസലിന് നേരെ വധശ്രമമുണ്ടായി. ഫൈസല്‍ ആക്രമണക്കേസിലെ അറസ്റ്റ് വൈരാഗ്യത്തിന് ഇടയാക്കിയെന്നും റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ പറയുന്നു.

ക്യുഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

ഒന്നുമുതല്‍ ആറ് വരെയുള്ള പ്രതികള്‍ ഗൂഢാലോചനയില്‍ പങ്കെടുത്തു. പുല്ലംപാറ മുത്തിക്കാവിലെ ഫാം ഹൗസില്‍വെച്ചാണ് കൊലപാതക ഗൂഢാലോചന നടന്നത്. സജീവ്, അജിത്ത്, ഷജിത്ത് എന്നിവരുടെ നേതൃത്വത്തിലായിരുന്നു ആക്രമണമെന്നും റിമാന്‍ഡ് റിപ്പോര്‍ട്ടിലുണ്ട്. അതേസമയം ഒരു സ്ത്രീയും കസ്റ്റഡിയിലുണ്ടെന്നാണ് വിവരം. രണ്ട് പ്രതികളെ രക്ഷപ്പെടുത്താന്‍ സഹായം നല്‍കിയത് ഇവരാണെന്ന് സൂചനയുണ്ട്.

Related Stories

No stories found.
logo
The Cue
www.thecue.in