'പണിക്ക് പോകാതെ റാങ്ക് ലിസ്റ്റും നോക്കി ഇരിക്കുന്നവര്‍ക്ക് നല്ലത് ആത്മഹത്യ'; വിവാദമായതോടെ പോസ്റ്റ് ഡിലീറ്റ് ചെയ്ത് രശ്മി ആര്‍ നായര്‍

'പണിക്ക് പോകാതെ റാങ്ക് ലിസ്റ്റും നോക്കി ഇരിക്കുന്നവര്‍ക്ക് നല്ലത് ആത്മഹത്യ'; വിവാദമായതോടെ പോസ്റ്റ് ഡിലീറ്റ് ചെയ്ത് രശ്മി ആര്‍ നായര്‍

പിഎസ്‌സി റാങ്ക് ലിസ്റ്റ് റദ്ദാക്കിയതില്‍ മനംനൊന്ത് യുവാവ് ആത്മഹത്യ ചെയ്ത സംഭവത്തെ പരിഹസിച്ച് രശ്മി ആര്‍ നായര്‍. 28 വയസായിട്ടും പണിക്കൊന്നും പോകാതെ പിഎസ്‌സി റാങ്ക് ലിസ്റ്റും നോക്കിയിരിക്കുന്നര്‍ ആത്മഹത്യ ചെയ്യുന്നതാണ് നല്ലതെന്നായിരുന്നു രശ്മി ഫെയ്‌സ്ബുക്കില്‍ കുറിച്ചത്. വിവാദമായതോടെ പിന്നീട് പോസ്റ്റ് പിന്‍വലിക്കുകയായിരുന്നു.

ക്യുഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

'28 വയസായിട്ടും പണിക്കൊന്നും പോകാതെ പിഎസ്‌സി റാങ്ക് ലിസ്റ്റും നോക്കിയിരിക്കുന്നവരൊക്കെ ആത്മഹത്യ ചെയ്യുന്നതാണ് നല്ലതെന്നാണ് എന്റെ ഒരിത്. ഒന്നാമതെ ഭൂമിയില്‍ ഓക്‌സിജന്‍ കുറവാണ്. വെറുതെ എന്തിനാണ് പാഴാക്കുന്നത്', ഇങ്ങനെയായിരുന്നു രശ്മി ഫെയ്‌സ്ബുക്കില്‍ കുറിച്ചത്. നിരവധി പേര്‍ പോസ്റ്റിനെ വിമര്‍ശിച്ച് രംഗത്തെത്തിയിരുന്നു. ഇതിന് പിന്നാലെയാണ് പോസ്റ്റ് ഫെയ്‌സ്ബുക്കില്‍ നിന്ന് അപ്രത്യക്ഷമായത്.

'പണിക്ക് പോകാതെ റാങ്ക് ലിസ്റ്റും നോക്കി ഇരിക്കുന്നവര്‍ക്ക് നല്ലത് ആത്മഹത്യ'; വിവാദമായതോടെ പോസ്റ്റ് ഡിലീറ്റ് ചെയ്ത് രശ്മി ആര്‍ നായര്‍
പിഎസ്‌സി റാങ്ക് ലിസ്റ്റ് റദ്ദാക്കി; മനംനൊന്ത് ഉദ്യോഗാര്‍ത്ഥി ആത്മഹത്യ ചെയ്തു

തിരുവനന്തപുരം വെള്ളര തട്ടിട്ടമ്പലം സ്വദേശി അനുവായിരുന്നു സിവില്‍ എക്‌സൈസ് ഓഫീസര്‍ റാങ്ക് ലിസ്റ്റ് റദ്ദാക്കിയതിനെ തുടര്‍ന്ന് ആത്മഹത്യ ചെയ്തതത്. അനുവിന്റെ ആത്മഹത്യാ കുറിപ്പ് പുറത്തുവന്നിരുന്നു. ജോലിയില്ലാത്തതിനാല്‍ ദുഃഖമുണ്ടെന്ന് ആത്മഹത്യാക്കുറിപ്പില്‍ പറയുന്നു. തിരുവനന്തപുരത്തെ സിവില്‍ എക്സൈസ് ഓഫീസര്‍ റാങ്ക് ലിസ്റ്റില്‍ 77-ാം സ്ഥാനത്തായിരുന്നു അനു.

Related Stories

No stories found.
logo
The Cue
www.thecue.in