യുഡിഎഫിന്റെ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയാര്; രമേശ് ചെന്നിത്തലയുടെ മറുപടി

യുഡിഎഫിന്റെ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയാര്; രമേശ് ചെന്നിത്തലയുടെ മറുപടി

യുഡിഎഫിന്റെ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥി ആരായിരിക്കണമെന്ന് ജനങ്ങള്‍ തീരുമാനിക്കുമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. മുഖ്യമന്ത്രി ആരായിരിക്കണമെന്നത് കേരളത്തിലെ ജനങ്ങള്‍ക്ക് താന്‍ വിട്ടു കൊടുത്തിരിക്കുന്നുവെന്ന് രമേശ് ചെന്നിത്തല ട്വിന്റിഫോര്‍ ന്യൂസിന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു.

സ്വര്‍ണകള്ളക്കടത്തില്‍ അന്വേഷണം അട്ടിമറിക്കാനുള്ള ശ്രമമുണ്ടെന്ന ആരോപണം പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ആവര്‍ത്തിച്ചു. അന്വേഷണ ഏജന്‍സിയില്‍ വിശ്വാസമുണ്ട്. എന്നാല്‍ അന്വേഷണം അട്ടിമറിക്കാനുള്ള ബോധപൂര്‍വ്വമായ ശ്രമം കേന്ദ്ര- സംസ്ഥാന സര്‍ക്കാറും ചേര്‍ന്ന് നടത്തുന്നുണ്ട്. പരസ്പരം പോരാടുന്നുവെന്ന പറയുന്നവര്‍ യോജിച്ച് നില്‍ക്കുകയാണെന്നും രമേശ് ചെന്നിത്തല പറഞ്ഞു. നിഷ്പക്ഷമായ അന്വേഷണം നടക്കണം.

ജനമനസുകളില്‍ നിന്നും തമസ്‌കരിക്കപ്പെട്ട മുഖ്യമന്ത്രിയാണ് കേരളത്തിലേതെന്ന് രമേശ് ചെന്നിത്തല പറഞ്ഞു. നിയമസഭയില്‍ ഭൂരിപക്ഷം ഉള്ളത് കൊണ്ടാണ് ഭരണം തുടരുന്നത്. ധാര്‍മ്മികമായും രാഷ്ട്രീയമായും തുടരാന്‍ അര്‍ഹതയില്ല.

കോണ്‍ഗ്രസ് ജനാധിപത്യ പാര്‍ട്ടിയായതിനാല്‍ അഭിപ്രായവ്യത്യാസങ്ങളുണ്ടാകും. സോണിയ ഗാന്ധിയുടെയും രാഹുല്‍ ഗാന്ധിയുടെയും നേതൃത്വത്തിലാണ് കോണ്‍ഗ്രസ് പോകുന്നത്. യുഡിഎഫില്‍ എല്ലാവരെയും യോജിപ്പിച്ച് കൊണ്ടുപോകാനാണ് ശ്രമിക്കുന്നതെന്നും രമേശ് ചെന്നിത്തല വ്യക്തമാക്കി.

Related Stories

No stories found.
logo
The Cue
www.thecue.in