ശശി തരൂരിനെതിരെ പടയൊരുക്കം, ഗസ്റ്റ് ആര്‍ടിസ്റ്റാണെന്ന് കൊടിക്കുന്നില്‍ സുരേഷ്; പാര്‍ട്ടിയുടെ അതിര്‍വരമ്പുകള്‍ അറിയില്ല

ശശി തരൂരിനെതിരെ പടയൊരുക്കം, ഗസ്റ്റ് ആര്‍ടിസ്റ്റാണെന്ന് കൊടിക്കുന്നില്‍ സുരേഷ്; പാര്‍ട്ടിയുടെ അതിര്‍വരമ്പുകള്‍ അറിയില്ല

കെ മുരളീധരന് പിന്നാലെ ശശി തരൂര്‍ എംപിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി കൊടിക്കുന്നില്‍ സുരേഷ് എംപി. ശശി. തരൂര്‍ ഗസ്റ്റ് ആര്‍ടിസ്റ്റാണ്. പാര്‍ട്ടിയുടെ അതിര്‍വരമ്പുകള്‍ തരൂരിനറിയില്ല. തരൂര്‍ രാഷ്ട്രീയക്കാരനല്ലെന്നും കൊടിക്കുന്നില്‍ സുരേഷ്. കോണ്‍ഗ്രസ് നേതൃത്വത്തെ വിമര്‍ശിച്ച് കത്തെഴുതിയ നേതാക്കളെ ഒതുക്കാന്‍ സോണിയാ ഗാന്ധി ഒരുങ്ങുന്നുവെന്ന വാര്‍ത്തകള്‍ക്ക് പിന്നാലെയാണ് കൊടിക്കുന്നില്‍ സുരേഷിന്റെ പ്രതികരണം.

നേരത്തെ തിരുവനന്തപുരം വിമാനത്താവളം അദാനിക്ക് കൈമാറിയതിനെ പിന്തുണച്ച ശശി തരൂരിനെ വിമര്‍ശിച്ച് സംസ്ഥാന നേതാക്കളായ മുല്ലപ്പള്ളി രാമചന്ദ്രന്‍, കെ മുരളീധരന്‍ എന്നിവര്‍ രംഗത്ത് വന്നിരുന്നു. ഇതിന് പിന്നാലെയാണ് ദേശീയ നേതൃത്വത്തെ തരൂര്‍ ചോദ്യം ചെയ്ത സാഹചര്യം കൂടി മുതലെടുത്ത് കൊടിക്കുന്നിലിന്റെ ആക്രമണം.

നേതൃത്വത്തെ വിമര്‍ശിച്ച് കത്തയച്ച കോണ്‍ഗ്രസിന്റെ രാജ്യസഭാ പ്രതിപക്ഷ നേതാവ് ഗുലാം നബി ആസാദിനെയും ഉപനേതാവ് ആനന്ദ് ശര്‍മ്മയെയും ഒതുക്കുന്നതിന്റെ ഭാഗമായി രാജ്യസഭാ ചീഫ് വിപ്പ് പദവിയില്‍ ജയ്‌റാം രമേഷിനെയും രാഷ്ട്രീയ ഉപദേശകരായി അഹമ്മദ് പട്ടേലിനെയും കെസി വേണുഗോപാലിനെയും നിയമിച്ചിരുന്നു.

കോണ്‍ഗ്രസില്‍ സമഗ്ര മാറ്റം ആവശ്യപ്പെട്ട് രംഗത്ത് വന്ന 23 മുതിര്‍ന്ന നേതാക്കളില്‍ ശശി തരൂരുമുണ്ടായിരുന്നു. ശശി തരൂര്‍ പറയേണ്ട കാര്യങ്ങള്‍ പാര്‍ട്ടി വേദിയില്‍ പറയണമെന്നായിരുന്നു കെപിസിസി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍ പ്രതികരിച്ചിരുന്നത്. കോവിഡിന് ശേഷം തരൂരിനെ തിരുവനന്തപുരത്ത് കണ്ടിട്ടില്ല. തരൂര്‍ പലപ്പോഴും ഡല്‍ഹിയിലാണ്. ഉള്‍പാര്‍ട്ടി ജനാധിപത്യം അനുവദിക്കുന്ന പാര്‍ട്ടിയാണ് കോണ്‍ഗ്രസ്. എപ്പോള്‍ കാണണമെന്ന് പറഞ്ഞാലും ശശി തരൂരിന് അതിന് അവസരം നല്‍കുന്ന നിലപാടാണ് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയും സോണിയ ഗാന്ധിയും സ്വീകരിക്കാറുള്ളതെന്നും മുല്ലപ്പളളി വ്യക്തമാക്കിയിരുന്നു.

ശശി തരൂരിനെതിരെ പടയൊരുക്കം, ഗസ്റ്റ് ആര്‍ടിസ്റ്റാണെന്ന് കൊടിക്കുന്നില്‍ സുരേഷ്; പാര്‍ട്ടിയുടെ അതിര്‍വരമ്പുകള്‍ അറിയില്ല
നശിച്ച ഫയലുകള്‍ ഏതെന്ന് പരിശോധിക്കാന്‍ നിയോഗിച്ചത് ഇടത് യൂണിയന്‍ പ്രവര്‍ത്തകരെയെന്ന് റിപ്പോര്‍ട്ട്

വിശ്വ പൗരനായ തരൂരിനെ കുറിച്ച് അഭിപ്രായം പറയാനില്ലെന്നായിരുന്നു കെ മുരളീധരന്‍ എം.പിയുടെ പരിഹാസം. ശശി തരൂരിന് പുറമേ മനീഷ് തിവാരിയെയും നേതൃത്വം സുപ്രധാന പദവികളില്‍ നിന്ന് മാറ്റിനിര്‍ത്തുമെന്നാണ് റിപ്പോര്‍ട്ടുകള്‍.

ദ ക്യു പ്രോഗ്രാമുകള്‍ക്കും വീഡിയോകള്‍ക്കുമായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ ഈ ലിങ്കില്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

Related Stories

No stories found.
logo
The Cue
www.thecue.in